യു.പി യിൽ പത്ത് മാസത്തിനിടെ 29 പോലീസ് കൊലപാതകം ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.

single-img
11 January 2018

National Human Rights Commission issued a notice to the Uttar Pradesh governmentഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരത്തിലെത്തി 10 മാസം തികഞ്ഞപ്പോള്‍ നടന്നത് 29 പോലീസ് ഏറ്റുമുട്ടലല്‍ കൊലപാതകങ്ങളിൽ 30 പേര്‍ മരിച്ചു. ആകെ 921 പോലീസ് ഏറ്റുമുട്ടലുകളാണ് ഇക്കാലയളവില്‍ നടന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയമനുഷ്യാവകാശ കമ്മീഷന്‍ നവംബര്‍ 22 ന് യുപി സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.
നോട്ടീസ് ലഭിച്ച് ഒന്നരമാസത്തിനുള്ളില്‍ 8 ഏറ്റമുട്ടലുകള്‍ നടന്നു. ഇതില്‍ മൂന്നെണ്ണം പുതുവര്‍ഷത്തിലാണ് നടന്നത്. അതേ സമയം അങ്ങനെയൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആകെ 2,214 അറസ്റ്റുകളാണ് നടന്നത്. 196 പ്രതികള്‍ക്കും 210 പോലീസുകാര്‍ക്കും പരിക്കേറ്റു. 3 പോലീസുകാര്‍ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വർദ്ദിച്ചവരുന്നതിൽ കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വം സർക്കാറിനോട് ഇക്കാര്യത്തിൽ അടിയന്തിര ശ്രദ്ധ ചെലുത്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടകൾ ഉണ്ട്.