സൈ​നി​ക അ​ധി​കാ​ര നി​യ​മ​ത്തി​ൽ മാ​റ്റം​വ​രു​ത്താ​ൻ കേ​ന്ദ്ര സർക്കാർ നീക്കം

single-img
11 January 2018

Government re-examining demand for a milder AFSPA in J&K and northeastസൈ​നി​ക അ​ധി​കാ​ര നി​യ​മ​ത്തി​ൽ മാ​റ്റം​വ​രു​ത്താ​ൻ ഒരുങ്ങി കേ​ന്ദ്ര സർക്കാർ.പ്രത്യേക സൈനിക അധികാര നി​യ​മ​ത്തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ ല​ഘൂ​ക​രി​ക്കു​ക​യോ ഇ​ല്ലാ​താ​ക്കു​ക​യോ ചെ​യ്യാ​നാ​ണ് സ​ർ‌​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​തി​രോ​ധ- ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ങ്ങ​ൾ നി​ര​വ​ധി​ത​വ​ണ ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നി​രു​ന്നു. സൈ​ന്യ​ത്തി​ന് വ​ലി​യ അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന നി​യ​മ​ത്തി​ലെ നാ​ല്, ഏ​ഴ് വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ചാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്.

നി​യ​മ​ത്തി​ലെ നാ​ലാം വ​കു​പ്പ് സൈ​ന്യ​ത്തി​ന് ഏ​തു സ്ഥ​ല​ത്തും ക​ട​ന്നു ചെ​ല്ലാ​നും ആ​രെ​യും വാ​റ​ണ്ടി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാ​നും അ​ധി​കാ​രം ന​ൽ​കു​ന്നു. ബ​ല​പ്ര​യോ​ഗം ന​ട​ത്തു​ന്ന​തി​നും അ​ത് മ​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​താ​ണെ​ങ്കി​ലും സൈ​ന്യ​ത്തി​ന് ഈ ​വ​കു​പ്പ് അ​നു​വാ​ദം ന​ൽ​കു​ന്നു. ഏ​തൊ​രു വാ​ഹ​ന​ത്തേ​യും പ​രി​ശോ​ധി​ക്കാ​നും പി​ടി​ച്ചെ​ടു​ക്കാ​നും സൈ​ന്യ​ത്തി​നു ക​ഴി​യും. ഈ ​ക​രി​നി​യ​മ​മാ​ണ് സ​ർ​ക്കാ​ർ ഭാ​ഗീ​ക​മാ​യി പി​ൻ​വ​ലി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

വ​ട​ക്ക് കി​ഴ​ക്ക​ൻ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ ആ​സാം, മ​ണി​പ്പൂ​ർ, മേ​ഘാ​ല​യ, നാ​ഗാ​ല​ൻ​ഡ്, അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ശ്‌​ന ബാ​ധി​ത മേ​ഖ​ല​ക​ളി​ലാ​ണ് ഈ ​നി​യ​മം പ്ര​യോ​ഗി​ച്ചി​രു​ന്ന​ത്. 1990 ജൂ​ലൈ​യി​ൽ കാ​ഷ്മീ​രി​ലേ​ക്കും ഈ ​നി​യ​മം വ്യാ​പി​പ്പി​ച്ചു.

മ​ണി​പ്പൂ​രി​ൽ പ്ര​ത്യേ​ക സൈ​നി​ക അ​ധി​കാ​ര നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ലൂ​ടെ ഇ​റോം ശ​ർ​മി​ള ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. നീ​ണ്ട 16 വ​ർ​ഷ​മാ​ണ് ഇ​റോം ശ​ർ​മി​ള‍ അ​ഫ്സ്പ​യ്ക്കെ​തി​രാ​യി നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യ​ത്.