ഷെയ്ഖ് സായിദ് സൈനിക പരേഡിനായി ആദ്യമായി ഉപയോഗിച്ച വാഹനം മുതൽ ലോക നേതാക്കളെ സ്വീകരിച്ചാനയിക്കുവാൻ ഉപയോഗിച്ച വാഹനങ്ങൾ വരെ;ശ്രദ്ധയാകർഷിച്ച് സായിദ് എക്സിബിഷൻ

single-img
11 January 2018

അബുദാബി: യു. എ. ഇ. രാഷ്ട്ര പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ജന്മ ശദാബ്ദി വർഷ മാണ് 2018 . രാഷ്ട്ര പിതാവി നോടുള്ള ആദര സൂചക മായി 2018 ഷെയ്ഖ് സായിദ് വർഷ മായിട്ടാണ് ആചരിക്കുന്നത്. ഷെയ്ഖ് സായിദ് വർഷാചരണ ത്തിലൂടെ അദ്ദേഹത്തിന്റെ ആശയങ്ങളും സന്ദേശങ്ങളും ലോകത്തിനു കൂടുതൽ വെളിവാക്കാൻ ആകുമെന്നാണ് കരുതുന്നത്. 1971 മുതൽ 2004 വരെ യു. എ. ഇ. പ്രസിഡണ്ട് പദവി അലങ്കരിച്ച ഷെയ്ഖ് സായിദാണ് രാഷ്ട്ര ത്തിന്റെ ഏകീകരണത്തിനും രൂപീകരണത്തിനും ചുക്കാൻ പിടിച്ചത്.

അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമായി സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതാണു യു.എ.ഇ യിലെ തലസ്ഥാന നഗരിയിൽ ഉള്ള സായിദ് എക്സിബിഷൻ. ആ മഹാനുഭാവന്റെ ഭരണ കാലത്തെ കുറിച്ചും രാജ്യത്തിന് വേണ്ടി നൽകിയ പ്രവർത്തന ങ്ങളെ കുറിച്ചും പുതു തല മുറക്കു മനസ്സി ലാക്കു വാനു മായി അബുദാബി സായിദ് എക്സിബിഷൻ സെന്റർ പഠനത്തിനും ഗവേഷണത്തിനുമുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്.യു. എ. ഇ. പൗര പ്രമുഖരുടെ സംഗമ കേന്ദ്രം കൂടി യായ അബുദാബി നഗരത്തിലെ അൽ ബത്തീൻ പൈതൃക ഗ്രാമ ത്തിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം കാണുവാൻ സ്വദേശി കളും വിദേശി കളുമായ നിരവധി സന്ദർശകരാണ് ഇവിടെ എത്തുന്നത്.

സായിദ് എക്സിബിഷൻ സെന്ററിലേക്ക് കടന്നു ചെന്നാൽ പുരാതന ഗന്ധം പേറുന്നതും കാഴ്ചക്കാരെ ആകർഷിക്കുന്നതുമായ നിരവധി വസ്തുക്കളാണ് നമ്മെ എതിരേൽക്കുക. ഷെയ്ഖ് സായിദ് വേട്ടയ്ക്കായി ഉപയോഗിച്ചിരുന്ന വിവിധ തരം തോക്കുകൾ, വാഹനങ്ങൾ, മറ്റു ഉപകരണങ്ങൾ, ക്യാമറ, വ്യത്യസ്തമായ സുഗന്ധ മുള്ള അത്തറുകൾ എന്നിവ എല്ലാം സൂക്ഷിച്ചു വെച്ചിരിക്കുന്നു.

ഷെയ്ഖ് സായിദ് സൈനിക പരേഡിനായി ആദ്യമായി ഉപയോഗിച്ച വാഹനവും, സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന വ്യത്യസ്‍ത കാറുകളും കാണാം. അതോടൊപ്പം ലോക നേതാക്കളെ സ്വീകരിച്ചാനയിക്കുവാൻ ഉപയോഗിച്ച ഷെയ്ഖ് സായിദിന്റെ വിലയേറിയ വാഹനങ്ങളും വാഹന പ്രേമികളെ ഏറെ ആകർഷിക്കും.

 

വിവിധ ഘട്ടങ്ങളിലായി രാജ്യം പുറത്തിറക്കിയ ഷെയ്ഖ് സായിദിന്റെ ചിത്രം പതിച്ചുള്ള പോസ്റ്റൽ സ്റ്റാമ്പുകൾ കൊണ്ട് നിർമിച്ച ഭീമൻ ചിത്രവും ഇവിടെ കാണാം. രണ്ടായിരത്തി അഞ്ചിൽ എമിറേറ്റ്സ് പോസ്റ്റ് നിർമിച്ച ഈ ചിത്രം ഗിന്നസ് വേൾഡ് റെക്കോർഡും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. രാഷ്ര പിതാവിന്റെ ഭരണ നേട്ടങ്ങളും ഓരോ ഘട്ട ങ്ങളുടേയും, ഷെയ്ഖ് സായിദിന്റെ ഇന്ത്യാ സന്ദർശന ചിത്ര ങ്ങൾ ഉൾപ്പടെ നിരവധി വിദേശ യാത്രകൾ അടങ്ങിയ ഫോട്ടോ പ്രദർശനവും ഇവിടെ ഒരുക്കി യിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആദ്യ വാഹനവും, ആദ്യ മായി അധികാരം ലഭിച്ചപ്പോൾ ഉള്ള കസേരയും മെല്ലാം ഇപ്പോളും രാജകീയ പ്രൗഢിയിൽ തന്നെ കാണാം. വെള്ളി, ശനി ദിവസങ്ങൾ ഒഴികെ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണി വരെ പൊതു ജനങ്ങൾക്ക് സൗജന്യമായി ഇവിടെ സന്ദർശിക്കാം.