തലസ്ഥാനത്ത് സൂര്യ-വിജയ് ആരാധകർ ഏറ്റുമുട്ടി: കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റയാൾ ആശുപത്രിയിൽ

single-img
10 January 2018

സൂര്യ-വിജയ് ആരാധകർതിരുവനന്തപുരത്ത് സൂര്യ-വിജയ് ആരാധകർ തെരുവിൽ ഏറ്റുമുട്ടി. കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റ സൂര്യ ആരാധകനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിളപ്പില്‍ശാല ചെറുകോട് കവലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സൂര്യ-വിജയ് ആരാധകർ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സൂര്യ ആരാധകനായ വിളപ്പില്‍ശാല കാരോട് കരിമരത്തിന്‍മൂട് വീട്ടില്‍ ഷിജു(22)വിനാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്.

കവലയില്‍ കുട്ടികളുടെ കലാപരിപാടികള്‍ക്കിടയില്‍ സിനിമാഗാനങ്ങളിട്ട് ഷിജുവും സംഘവും നൃത്തംചെയ്തു. വിജയ് ഫാന്‍സുകാരായ സംഘം തങ്ങളുടെ നായകന്റെ സിനിമയിലെ ഗാനമിടാന്‍ ആവശ്യപ്പെട്ടു. തര്‍ക്കം സംഘര്‍ഷത്തിലെത്തി.

കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റാണ് ഷിജുവിന്റെ തലയ്ക്ക് പരിക്കേറ്റത്. മെഡിക്കല്‍കോളേജില്‍ ശസ്ത്രക്രിയ നടത്തിയ ഷിജു അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.