ലാലേട്ടന്റെ കിടിലന്‍ ഡയലോഗുമായി സൂര്യ: വീഡിയോ കാണാം

single-img
10 January 2018

”പോ മോനേ ദിനേശാ…. സവാരി ഗിരി ഗിരി”… ലാലേട്ടന്റെ ഡയലോഗ് പറഞ്ഞ സൂര്യ ആരാധകരെ ആവേശം കൊള്ളിച്ചു. സൂര്യ നായകനാകുന്ന വിഘ്‌നേഷ് ശിവ ചിത്രം ‘താനേ സേര്‍ന്ത കൂട്ട’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു താരം.

സൂര്യയെ കണ്ടപ്പോള്‍ തന്നെ ആരാധകര്‍ ഇളകി മറിഞ്ഞു. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഏതെങ്കിലും ഡയലോഗ് പറയാമോ സാര്‍? എന്ന രഞ്ജിനിയുടെ ചോദ്യത്തിനാണ് സൂര്യ ലാലേട്ടന്റെ കിടിലന്‍ ഡയലോഗ് പറഞ്ഞത്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ് സൂര്യയുടെ പ്രകടനം. മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും സൂര്യ പറഞ്ഞു.