ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ്ങ് വീണ്ടും ഓസ്‌ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു

single-img
10 January 2018

 

മെല്‍ബണ്‍: ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ്ങ് ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു. ഇത്തവണ പരിശീലകന്റെ റോളിലാണെന്ന് മാത്രം. ഓസ്‌ട്രേലിയയുടെ ട്വന്റി20 ടീമിന്റെ സഹപരിശീലകനായാണ് പോണ്ടിങ്ങിനെ നിയമിച്ചിട്ടുളളത്.

ടീം പരിശീലകനായി നിയമിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തില്‍ പോണ്ടിംഗ് സന്തോഷം പ്രകടിപ്പിച്ചു. പോണ്ടിങ്ങിനെ സഹപരിശീലകനാക്കിയതിനെ മുഖ്യപരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും സ്വാഗതം ചെയ്തു. നേരത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തില്‍ പോണ്ടിങ് പ്രവര്‍ത്തിച്ചിട്ടുണ്ട്.