കോഹ്‍ലിപ്പട ചീട്ടുകൊട്ടാരം പോലെ തകർന്നു; കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 72 റൺസ് തോൽവി

single-img
8 January 2018

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. കേ​പ്ടൗ​ണി​ൽ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ 72 റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ ആ​തി​ഥേ​യ​രോ​ട് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. 208 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 135 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മത്സരം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.

ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്‌നിര ഒന്നൊന്നായി തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് കേപ്ടൗണില്‍ കണ്ടത്. ഫിലാന്‍ഡറുടെയും മോര്‍ക്കലിന്റെയും റബാദയുടെയും ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നില തെറ്റി. ആറു വിക്കറ്റ് വീഴ്ത്തിയ ഫിലാന്‍ഡറായിരുന്നു കൂടുതല്‍ അപകടകാരി. മോര്‍ക്കലും റബാദയും രണ്ടു വിക്കറ്റുമായി ഫിലാന്‍ഡര്‍ക്ക് മികച്ച പിന്തുണ നല്‍കി.

37 റ​ണ്‍​സ് നേ​ടി​യ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​നാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. ഭു​വ​നേ​ശ്വ​ർ കു​മാ​ർ 13 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന് എ​ട്ടാം വി​ക്ക​റ്റി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത 49 റ​ണ്‍​സാ​ണ് ഇ​ന്ത്യ​യെ നൂ​റു​ക​ട​ത്തി​യ​ത്.

നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി(28) റ​ണ്‍​സ് നേ​ടി പു​റ​ത്താ​യ​പ്പോ​ൾ ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ ഹീ​റോ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ സ​മ്പ​ദ്യം ഒ​രു റ​ണ്‍​സാ​യി​രു​ന്നു. വി​ജ​യ്(13), ധ​വാ​ൻ(16), പു​ജാ​ര(4), രോ​ഹി​ത്(10), സാ​ഹ(8), ഷാ​മി(4), ബും​റ(0) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു ബാ​റ്റ്സ്മാ​ർ​മാ​രു​ടെ സം​ഭാ​വ​ന.

നേരത്തെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്സില്‍ 130 റണ്‍സെടുത്ത് 208 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍വെയ്ക്കുകയായിരുന്നു.  മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും മികച്ച ബൗളിങ് പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര തകര്‍ന്നു.