‘കോഹ്‌ലിയുടെ അത്ര പ്രതിഫലം വേണ്ടെന്ന് രോഹിത് ശര്‍മ്മ; ‘ടീമാണ് പ്രധാനം’

single-img
8 January 2018

ഐ.പി.എല്‍ പുതിയ സീസണില്‍ 17 കോടി രൂപയാണ് വിരാട് കോഹ്‌ലിയെ നിലനിര്‍ത്താന്‍ ബെംഗളൂരു എഫ്.സി മുടക്കിയത്. ഇതോടെ വിരാട് കോഹ്‌ലി ഏറ്റവും മൂല്യമുള്ള താരമാകുകയും ചെയ്തു. എന്നാല്‍ കോഹ്‌ലിക്കൊപ്പം ഈ റെക്കോഡ് പങ്കിടാന്‍ രോഹിത് ശര്‍മ്മയ്ക്കും അവസരമുണ്ടായിരുന്നു.

പക്ഷേ രോഹിത് തന്നെ അത് വേണ്ടെന്നുവെച്ചു. ബംഗളൂരു കോഹ്‌ലിക്ക് നല്‍കിയ 17 കോടി രൂപ രോഹിതിനും നല്‍കാന്‍ മുംബൈ ഇന്ത്യന്‍സ് തയ്യാറായിരുന്നു. എന്നാല്‍ 15 കോടി രൂപ മതിയെന്ന് രോഹിത് വ്യക്തമാക്കുകയായിരുന്നു.

പണമല്ല, ടീമാണ് പ്രധാനമെന്നാണ് ഇതിന് രോഹിത് നല്‍കിയ വിശദീകരണം. ടീമിനോടുള്ള രോഹിതിന്റെ ഇഷ്ടം കണ്ട് മുംബൈ ആരാധകരടക്കം എല്ലാവരും അമ്പരന്നു. മുംബൈയുടെ ക്യാപ്റ്റനാണ് രോഹിത്.