ഷര്‍ട്ടിന്റെ പോക്കറ്റിലിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വയോധികന് പരിക്ക്: സംഭവം നാദാപുരത്ത്

single-img
8 January 2018


ഷര്‍ട്ടിന്റെ പോക്കറ്റിലിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വയോധികന് പരിക്ക്. കോഴിക്കോട് നാദാപുരം വളയം മുതുകുറ്റി സ്വദേശി താനിയുള്ള പറമ്പത്ത് കുഞ്ഞിരാമനാണ് പരിക്കേറ്റത്. കാര്‍ബണ്‍ ഇന്ത്യ കമ്പനിയുടെ മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കുഞ്ഞിരാമന്റെ തലമുടി കത്തിപ്പോവുകയും ഷര്‍ട്ടിന്റെ പോക്കറ്റിന്റെ ഭാഗത്ത് തീ പിടിക്കുകയും ഉണ്ടായി. പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബാറ്ററി ഷോര്‍ട്ട് ആയതെന്നാണ് നിഗമനം.

ഫുള്‍ ചാര്‍ജ് ആയതിനു ശേഷമാണ് ഫോണ്‍ കുഞ്ഞിരാമന്‍ പോക്കറ്റിലിട്ടത്. പിന്നീട് മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയിലെത്തി ഫോണ്‍ കത്തിയ കാര്യം പറഞ്ഞപ്പോള്‍ കടയിലുള്ളവര്‍ കൈമലര്‍ത്തുകയായിരുന്നു.