ജിയോയെ വെല്ലാന്‍ 93 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാനുമായി ഐഡിയ

single-img
8 January 2018

ജിയോ ഓഫര്‍ നിരക്കുകള്‍ കുത്തനെ കുറച്ചതിന് പിന്നാലെ 93 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാനുമായി ഐഡിയ. ജിയോയുടെ 98 രൂപ പ്ലാനിനേയും എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനുമാണ് ഇത് ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. ഐഡിയയുടെ 93 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് എസ്റ്റിഡി/ ലോക്കല്‍ കോളുകള്‍, 1 ജിബി ഡാറ്റ 10 ദിവസം വാലിഡിറ്റി എന്നിവയാണ് ഉള്ളത്.

എസ്എംഎസും അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറും ഈ പ്ലാനിലില്ല. പ്രതിദിനം 250 മിനിറ്റ് ഫ്രീ കോളും പ്രതിവാരം 1000 മിനിറ്റ് ഫ്രീ കോളും നല്‍കുന്നു. പരിധി കഴിഞ്ഞാല്‍ ഒരു സെക്കന്‍ഡില്‍ ഒരു പൈസ വീതം ഈടാക്കും. ഈ പ്ലാനുമായി മത്സരിക്കുന്നത് ജിയോയുടെ 98 രൂപ പ്ലാനും എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനുമാണ്.

Read Also: ബല്‍റാമിന് പിന്തുണയുമായി കെ. സുരേന്ദ്രന്‍: ‘എ.കെ.ജി എന്താ പടച്ചോനായിരുന്നോ?’

ജിയോ നല്‍കിയിരിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2.1 ജിബി 4ജി ഡാറ്റ, 140 ഫ്രീ എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളുടെ അണ്‍ലിമിറ്റഡ് ആക്‌സസും ലഭിക്കുന്നു. എയര്‍ടെല്‍ ആകട്ടെ അണ്‍ലിമിറ്റഡ് കോള്‍, 1ജിബി 3ജി/ 4ജി ഡാറ്റ, 10 ദിവസത്തെ വാലിഡിറ്റിയില്‍ 100 ഫ്രീ എസ്എംഎസ് എന്നിവയാണ്.

Also Read: ഗുരുത്വാകര്‍ഷണ നിയമം ആവിഷ്‌കരിച്ചത് ന്യൂട്ടനല്ല ബ്രഹ്മഗുപ്തനെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി