ദുബായില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ 15000 രൂപ; തകര്‍പ്പന്‍ ഓഫറുമായി വിമാന കമ്പനി

single-img
8 January 2018


കൊച്ചി, തിരുവനന്തപുരം തുടങ്ങിയ ഇന്ത്യയിലെ നഗരങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കുള്ള ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളില്‍ ഇളവുമായി വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ദുബായില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും ഇക്കണോമി ക്ലാസില്‍ പോകുന്നതിന് 905 ദിര്‍ഹം (15621 രൂപ)മാണ് നല്‍കേണ്ടത്.

തിരുവനന്തപുരത്തേക്കാണെങ്കില്‍ 985 ദിര്‍ഹം നല്‍കണം. മറ്റു നഗരങ്ങളിലേക്കുള്ള പ്രത്യേക നിരക്കുകള്‍ ഇങ്ങനെ: മുംബൈ (905 ദിര്‍ഹം), ഡല്‍ഹി (905 ദിര്‍ഹം), ചെന്നൈ (955 ദിര്‍ഹം), ഹൈദരബാദ് (1015 ദിര്‍ഹം), ബെംഗളൂരു (1195 ദിര്‍ഹം), അഹമ്മദബാദ് (1305 ദിര്‍ഹം), കൊല്‍ക്കത്ത (1395 ദിര്‍ഹം).

ഇന്നുമുതല്‍ ഈ മാസം 22വരെ മാത്രമേ ബുക്കിങ്ങ് സാധിക്കുകയുള്ളൂ. ജനുവരി 12 മുതല്‍ 2018 നവംബര്‍ 30 വരെയുള്ള യാത്രകളാണ് പ്രത്യേക നിരക്കില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. പ്രത്യേക ഓഫറുകളും ടിക്കറ്റ് നിരക്കില്‍ ഇളവുള്ള രാജ്യങ്ങളുടെ പട്ടികയും നിബന്ധനകളും എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ദുബായില്‍ നിന്ന് ഇന്ത്യയ്ക്ക് പുറത്തുള്ള നഗരങ്ങളിലേക്കുള്ള പ്രത്യേക നിരക്ക് ഇങ്ങനെ: കുവൈത്ത് (825 ദിര്‍ഹം), ബഹ്‌റൈന്‍ (925 ദിര്‍ഹം), മസ്‌കത്ത് (945 ദിര്‍ഹം), ദമാമം (1035 ദിര്‍ഹം), റിയാദ് (1145 ദിര്‍ഹം), ജിദ്ദ (1245 ദിര്‍ഹം), ബാങ്കോക്ക് (2245 ദിര്‍ഹം), ന്യൂയോര്‍ക്ക് (3535 ദിര്‍ഹം), ഇസ്‌ലാമാബാദ് (1035 ദിര്‍ഹം).