വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാര്‍ഥിയെ സ്വീകരിച്ചത് ഷൂ മാലയിട്ട്: വീഡിയോ

single-img
8 January 2018

മധ്യപ്രദേശിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ദിനേശ് ശര്‍മയെയാണ് വോട്ട് ചോദിച്ചെത്തിയപ്പോള്‍ നാട്ടുകാരിലൊരാള്‍ ഷൂ മാലയിട്ട് സ്വീകരിച്ചത്. ഈ പ്രദേശത്ത് രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.

ഇത് ചൂണ്ടിക്കാട്ടി വനിതകള്‍ ചെയര്‍പേഴ്‌സനെ കണ്ട് പരാതി പറഞ്ഞപ്പോള്‍ അവര്‍ക്കെതിരെ കേസെടുക്കുകയാണ് ചെയ്തത്. ഇതിന്റെ പ്രതിഷേധമെന്നോണമാണ് ബിജെപി സ്ഥാനാര്‍ഥിയെ ഷൂ മാല അണിയിച്ചത്. എന്നാല്‍ പ്രദേശവാസികള്‍ക്ക് താന്‍ ഒരു മകനെ പോലെയാണെന്നും എന്തെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമായാണ് തന്നെ ഷൂ മാല അണിയിച്ചതെങ്കില്‍ കൂടിക്കാഴ്ചയിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാക്കുമെന്നും ദിനേശ് ശര്‍മ പറഞ്ഞു.