പിണറായി സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിർത്തിയ ശേഷം മതി കോൺഗ്രസുകാരോടുള്ള സാരോപദേശമെന്ന് ചെന്നിത്തല

single-img
7 January 2018

VT Balram AKG controversyസ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിർത്തിയ ശേഷം മതി കോൺഗ്രസുകാരോടുള്ള സാരോപദേശം എന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ഗാന്ധി കുടുംബം മുതൽ ഡോ.മൻമോഹൻ സിംഗ്,സംസ്ഥാനത്തെ മുൻമുഖ്യമന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കന്മാരെ മന്ത്രിമാരും സിപിഎം പാർട്ടി നേതാക്കന്മാരും അടച്ചാക്ഷേപിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ കെ ഗോപാലനെ ബാലപീഡകനെന്ന് പരാമർശിച്ച് കോൺഗ്രസ്സ് എം എൽ ഏ ആയ വി ടി ബലറാം ഫെയ്സ്ബുക്കിൽ ഇട്ട കമന്റിനെത്തുടർന്നുണ്ടായ ചർച്ചകളുടെ പശ്ചാത്തലത്തിലാണു ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയോടുള്ള പ്രതികരണമായി ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാ‍ണു ചെന്നിത്തലയുടെ പരാമർശം. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങൾ മറ്റുള്ളവരെ പുലഭ്യം പറയുന്നത് മുഖ്യമന്ത്രി എന്ത് കൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണു ചെന്നിത്തല ചോദിച്ചത്.

ഏ കെ ജിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശത്തിന്റെ നിജസ്ഥിതി അറിയാൻ വി ടി ബൽറാം എം എൽ എ യുമായി താൻ സംസാരിച്ചുവെന്നും സാമൂഹ്യ മാധ്യമത്തിൽ നടന്ന ചർച്ചയിൽ കോൺഗ്രസ് നേതാക്കളെ മോശമായി ചിത്രീകരിച്ചപ്പോൾ നടത്തിയ മറുപടിയായിരുന്നു പരാമർശം എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു.

എന്നാൽ ഇത്തരം പരാമർശത്തിനോട് കോൺഗ്രസിന് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു. എകെജിയെ മാത്രമല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. ദീർഘകാലം പൊതുരംഗത്ത് സേവനമനുഷ്ഠിച്ച ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ ഏ കെ ഗോപാലനെ പോലുള്ള വ്യക്തികളെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല.സാമൂഹ്യമാധ്യമങ്ങളിലും പൊതുജനങ്ങൾക്കിടയിലും അഭിപ്രായ പ്രകടനം നടത്തുമ്പോൾ പാർട്ടി നേതാക്കളും പ്രവർത്തകരും തികഞ്ഞ ജാഗ്രത പുലർത്തേണ്ടതാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഏ കെ ജിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശത്തിന്റെ നിജസ്ഥിതി അറിയാൻ വി ടി ബൽറാം എം എൽ എ യുമായി ഞാൻ സംസാരിച്ചു. സാമൂഹ്യ …

Posted by Ramesh Chennithala on Saturday, January 6, 2018

VT Balram AKG controversy