ഓടിട്ട മേല്‍ക്കൂരയ്ക്കുള്ളില്‍ പതുങ്ങിയിരുന്നത് 18 കിലോ തൂക്കവും എട്ടടി നീളവുള്ള പെരുമ്പാമ്പ്

single-img
7 January 2018

കഴിഞ്ഞ ദിവസം രാവിലെയാണ് തൊടുപുഴ നെയ്യശേരി ആയത്തുപാടത്ത് മാത്യുവിന്റെ വീടിനു സമീപത്തെ റബര്‍ മെഷീന്‍ പുരയില്‍ പെരുമ്പാമ്പിനെ കണ്ടത്. ഓടിട്ട മേല്‍ക്കൂരയ്ക്കുള്ളില്‍ പതുങ്ങിയിരിക്കുകയായിരുന്നു പെരുമ്പാമ്പ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു കാളിയാര്‍ സെക്ഷന്‍ ഓഫിസില്‍ നിന്നു ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ടി.എം.അഷ്‌റഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കെ.എന്‍. ജിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ വനംവകുപ്പ് അധികൃതരെത്തി പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി.

പാമ്പിനെ കാളിയാര്‍ വനം മേഖലയില്‍ തുറന്നുവിട്ടതായി അധികൃതര്‍ പറഞ്ഞു. പെരുമ്പാമ്പിനു 18 കിലോയോളം തൂക്കവും എട്ടടി നീളവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അടിമാലി ആയിരമേക്കറില്‍ ജനവാസകേന്ദ്രത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.