സൗദിയില്‍ രാജകുടുംബാംഗങ്ങളെ ജയിലിലടച്ചു

single-img
7 January 2018

സൗദിയില്‍ 11 രാജകുടുംബാംഗങ്ങളെ ജയിലിലടച്ചു. വൈദ്യതിയുടെയും വെള്ളത്തിന്റെയും നിരക്ക് വര്‍ദ്ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് റിയാദിലെ അല്‍ഹകം കൊട്ടാരത്തില്‍ സംഘടിച്ചതിനാണ് ഇവരെ പിടികൂടി ജയിലിലടച്ചത്. കൂട്ടിയ നിരക്കില്‍നിന്ന് രാജകുടുംബാംഗങ്ങളെ ഒഴിവാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

കൊട്ടാരത്തില്‍ നിയമ വിരുദ്ധമായി സംഘടിക്കുന്നത് തെറ്റാണെന്നും പിരിഞ്ഞു പോവണമെന്നും ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇവരെ പിടികൂടി ജയിലിലടക്കാന്‍ ഉത്തരവിടുകയായിരുന്നു. നിയമ വിരുദ്ധമായി സംഘടിച്ചതിനു ഇവര്‍ വിചാരണ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.