Business

എംഫോണിന്റെ ഏഷ്യയിലെ തന്നെ വലിയ പ്രീമിയം സ്റ്റോർ ബാംഗ്ലൂരിൽ ഉത്‌ഘാടനം ചെയ്‌തു

ദക്ഷിണ ഇന്ത്യയിലെ ഏക സ്മാർട്ട് ഫോൺ ബ്രാൻഡായ എംഫോണിന്റെ ഏഷ്യയിലെ ഏറ്റവും വലിയ എക്സ്ക്ലൂസിവ് ഷോ റൂം ബാംഗ്ലൂരിൽ ജനുവരി ഒന്നാം തിയതി ഉത്‌ഘാടനം ചെയ്തു. എംഫോണിന്റെ ചെയർമാൻ റോജി അഗസ്റ്റിൻ ആണ് ബാംഗ്ലൂരിലെ എംഫോൺ കനക നഗർ ഷോറൂം ഉത്‌ഘാടനം നിർവഹിച്ചത്. എംഫോണിന്റെ ഡയറക്ടർ ജോസ്‌കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, എംഫോണിന്റെ ഡിസ്‌ട്രിബ്യുട്ടർ – അംബിഡൻറ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സയ്ദ് ഫരീദ് അഹമ്മദ് ഡയറക്ടർ സയ്ദ് അഫാഖ് അഹമ്മദ് എന്നിവരും മന്ത്രിമാർ, എം എൽ എ, എം പി മാർ, സിനിമ രാഷ്ട്രീയ ബിസിനസ് രംഗത്തുള്ള വിശിഷ്ട വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു.

2018 ന്റെ തുടക്കത്തിൽ തന്നെ എംഫോണിന്റെ റീറ്റെയ്ൽ-സർവീസ് ശൃംഖല വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായി അറുന്നൂറോളം എംഫോൺ പ്രീമിയം സ്റ്റോറുകളാണ് ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും തുടങ്ങുവാൻ പോകുന്നത്. ഫോണുകളുടെ വില്പന, സർവീസ് എന്നി സേവങ്ങൾക്കു പുറമെ എംഫോണിന്റെ പ്രീമിയം അക്‌സെസ്സറിസ് ഔട്ട് ലെറ്റ് കുടി ഓരോ പ്രീമിയം സ്റ്റോറിൽ സജ്ജികരിച്ചിരിക്കുന്നു.

ഇന്ത്യൻ വിപണിയിൽ മികച്ച മുന്നേറ്റം നടത്തുന്ന എംഫോണിന്റെ മോഡലുകളെ തൊട്ടറിയാൻ എന്നതിലുപരി ഉപഭോക്താക്കളും ബ്രാൻഡും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനായുള്ള നല്ലൊരവസരമായാണ് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ എക്സ്ക്ലൂസിവ് ഷോറൂമകളിലൂടെ എംഫോൺ ഉദ്ദേശിക്കുന്നത്. ഇതിന്റെ തുടക്കമായാണ് ഇന്ത്യയുടെ ഐ ടി നഗരമായ ബാംഗ്ലൂരിൽ തന്നെ തങ്ങളുടെ ഏറ്റവും വലിയ ഷോറൂം എംഫോൺ തുടങ്ങുന്നത്.

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽക്കുന്ന എംഫോണിൽ നിന്ന് ഉടൻ തന്നെ എംഫോണിന്റെ ലാപ്ടോപ്പ്, ടെലിവിഷൻ, ടാബ്ലെറ്സ് കമ്പ്യൂട്ടർ എന്നിവയും എംഫോൺ പ്രീമിയം ഔട്ട് ലെറ്റുകളിൽ വിപണിയിൽ എത്തും എന്ന് എംഫോണിന്റെ ഡയറക്ടർ ആന്റോ അഗസ്റ്റിൻ അറിയിച്ചു.

ഉത്‌ഘാടനത്തെ തുടർന്നു നടന്ന വിൽപനയിൽ വൻ തിരക്ക് അനുഭപ്പെട്ടു.

എംഫോണിന്റെ ഏറ്റവും പുതിയ മോഡലായ എംഫോൺ 7s ആണ് വിപണിയിലെ താരം. മീഡിയടെക് 6737 ടി പ്രോസെസ്സറിൽ രൂപപ്പെടുത്തിയ എംഫോൺ 7s 3GB റാം 32 ജിബി ഇന്റെർണൽ മെമ്മോറി വേർഷനാണ് ഇപ്പോൾ വിപണിയിലുള്ളത്. 13 എംപി 5 എംപി പിൻ ഡ്യൂവൽ ക്യാമറ 8 എംപി സെൽഫി ഫ്ലാഷോട് കൂടിയ മുൻ ക്യാമറ എന്നിവ എംഫോൺ 7s 3GB വേർഷനിലെ പ്രത്യേകതകളാണ്.

രൂപകല്പനയുടെ കാര്യത്തിലും നിർമാണ നിലവാരത്തിന്റെ കാര്യത്തിലും മുൻകിട ബ്രാൻഡുകളോട് സമാനമാണ് എംഫോൺ 7s. 5. 5 ഇഞ്ച് ഡിസ്‌പ്ലൈ, സി.എൻ.സി അലൂമിനിയം യൂണി ബോഡി ഡിസൈൻ, നാല് നിറങ്ങളിൽ മാറ്റ് ആൻഡ് ഗ്ലോസി കളർ ഫിനിഷ്, 0.1 s അൾട്രാ ഫാസ്റ്റ് ഫിംഗർ പ്രിന്റ് അൺലോക്ക്, ഹൈബ്രിഡ് 4ജി VoLTE ഡ്യൂവൽ സിം പ്രോസസ്സർ, ഹെട്രോജന്റ്സ് മൾട്ടി ടാസ്കിങ് എന്നി സവിഷേശതകൾ എംഫോൺ 7s ൽ ഉണ്ട്. എംഫോൺ തന്നെ വികസിപ്പിച്ചെടുത്ത ആൻഡ്രോയിഡ് അടിസ്ഥാന എംയു ഒ. എസ് തന്നെയാണ് 7s നെ കരുത്തുപകരുന്നത്. 3 ജിബി, 4 ജിബി, 6 ജിബി, 8 ജിബി റാമുകളിൽ നാല് വ്യത്യസ്ത വേർഷനുകളും എംഫോൺ 7s ലഭ്യമാണ്.

ഇന്ത്യയിൽ നിന്ന് ആദ്യമായി ഡെക്കാ കോർ പ്രോസസ്സർ അവതരിപ്പിച്ച മോഡലായ എംഫോൺ 8 ആണ് വിപണിയിലെ മറ്റൊരു താരം. വേഗതയുടെയും കൃത്യതയുടെയും കാര്യത്തിൽ ഏറെ മുന്നിലാണ് ഈ മോഡൽ. 5.5 ഫുൾ എച്.ഡി ഐ.പി.എസ് എൽ.സി.ഡി ഡിസ്പ്ലേ 401 പി.പി.ഐ ദൃശ്യ മിഴിവോടെ മറ്റു മോഡലുകളിൽ നിന്നും മുന്നേറി നിൽക്കുന്നു. 2.3 ജിഗാഹെർട്സ് ഹെലിയോ എക്സ് 20 ചിപ്സെറ്റും ഏ.ആർ.എം മാലി ടി-880 ഗ്രാഫിക്സ് പ്രോസസറും സംയോജിപ്പിച്ചിരിക്കുന്ന എംഫോൺ 8-ൽ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സൗകര്യവുമുണ്ട്. ഉപഭോക്താവിന് പ്രയോഗികമാകുന്ന 64 ജിബി ഇന്റെർണൽ സ്റ്റോറേജിനു പുറമെ 256 ജിബി മൈക്രോ എസ് ഡി വഴി സ്റ്റോറേജ് കൂട്ടുവാൻ മൈക്രോ ഹൈബ്രിഡ് ഡ്യൂവൽ സിം പോർട്ടാണ് എംഫോൺ 8 ൽ ഉപയോഗിച്ചിരിക്കുന്നത്. 21 മെഗാ പിക്സിൽ പിൻക്യാമറയും 8 മെഗാ പിക്‌സല്‍ സെൽഫി ക്യാമറയുമാണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോ ഫോക്കസ്, എച്.ഡി.ആർ, പി.ഐ.പി ട്വിൻ ക്യാമറ ഇമേജിങ്, ഡ്യൂവൽ ടോൺ എൽ.ഈ.ഡി ഫ്ലാഷ് എന്നിവ പിൻക്യാമറയുടെ പ്രത്യേകതകളാണ്. മുൻ ക്യാമറയിൽ മികച്ച സെൽഫികൾക്കുവേണ്ടി എൽ.ഈ.ഡി ഫ്ലാഷ് നല്കിയിരിക്കുന്നു. 3000 mAh ബാറ്ററിയുള്ള എംഫോൺ 8 ൽ വയർലെസ്സ് ചാർജിങ് സൗകര്യമുണ്ട്, ഈ വിലക്ക് എംഫോൺ 8 മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്.

സെൽഫി പ്രേമികൾക്ക് വേണ്ടിയുള്ള എംഫോൺ 7 പ്ലസ്, 5.5 ഫുൾ എച്.ഡി ഡിസ്പ്ലേ 1.5 ജിഗാഹെർട്സ് ഒക്റ്റ കോർ പ്രോസസ്സർ സംയോജിപ്പിച്ചിരിക്കുന്ന എംഫോൺ 7 പ്ലസ് ബാറ്ററി ബാക്കപ്പ്, പെർഫോമൻസ് എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന സ്മാർട്ട് ഫോണാണ്. ഏ.ആർ.എം മാലി ടി-860 ഗ്രാഫിക്സ് പ്രോസസർ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് – 128 ജിബി മൈക്രോ എസ് ഡി വഴി സ്റ്റോറേജ് കൂട്ടുവാനുള്ള സൗകര്യം 3000 എം.ഏ.എച് ബാറ്ററിയും 16 മെഗാ പിക്‌സല്‍ പിൻക്യാമറയും 13 മെഗാ പിക്‌സല്‍ മുൻക്യാമറയിൽ സെൽഫി പ്രേമികൾക്കുവേണ്ടി എൽ.ഈ.ഡി ഫ്ലാഷ് എന്നി സവിഷേശതകളുള്ള ഈ മോഡലിനും മികച്ച പ്രതികരണമാണ് മാർക്കറ്റിൽ നിന്ന് ലഭിക്കുന്നത്.

5.5 ഫുൾ എച്.ഡി ഡിസ്പ്ലേയിൽ 1.3 ജിഗാ ഹെട്രസ് ഒക്ട കോർ പ്രോസസ്സറിൽ സംയോജിപ്പിച്ചിരിക്കുന്ന എംഫോൺ 6, 3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ് മെമ്മോറിയുള്ള മോഡൽ പെർഫോമൻസ് ബാറ്ററി ബാക്കപ്പ് എന്നിവയിൽ മുന്നിൽ നിക്കുന്നു . എൽ ഈ ഡി ഫ്ലാഷോടുകൂടിയ 13 മെഗാ പിക്‌സല്‍ പിൻക്യാമറയും 8 മെഗാ പിക്‌സല്‍ മുൻക്യാമറയും വളരെ ദൃശ്യമികവോടെ ചിത്രങ്ങൾ പകർത്തുന്നു. 3250 എം.ഏ.എച് ബാറ്ററി ഏകദേശം ഒരു ദിവസം മുഴുവൻ പ്രകടനം കാഴ്ചവെക്കുന്നു. എൻട്രി ലെവൽ സ്മാർട്ട് ഫോൺ എന്ന രീതിയിൽ ഒരു മികച്ച ഓപ്ഷൻ ആണ് എംഫോൺ 6.

കൂടാതെ എംഫോൺ 180 എംഫോൺ 280 എംഫോൺ 380 എന്നി ഫീച്ചർ ഫോണുകളും എംഫോൺ എക്സ്ക്ലൂസിവ് ഷോറൂമുകളിലൂടെ വിപണിയിൽ ഉണ്ട്.