ഡല്‍ഹി തണുത്ത് വിറയ്ക്കുന്നു; താപനില പൂജ്യത്തിലേക്ക്

single-img
7 January 2018

ഡല്‍ഹി: രാജ്യതലസ്ഥാനം തണുത്ത് വിറയ്ക്കുന്നു. നഗരത്തില്‍ സീസണിലെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തി. കനത്ത മഞ്ഞനുഭവപ്പെട്ട ഡല്‍ഹിയില്‍ ശനിയാഴ്ച 4.2 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. നേരത്തെ ജനുവരി ഒന്നിനും നാലിനും താപനില 4.2 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായിരുന്നു ഈ സീസണിലെ റിക്കാര്‍ഡ്.

ഇന്നും കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇതേത്തുടര്‍ന്നു ഇന്നും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 28 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 36 ട്രെയിനുകളാണ് ഇതുമൂലം വൈകുന്നത്. ഒന്‍പത് ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തു.

ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുകയാണ്. ഇതേ തുടര്‍ന്നു ഡല്‍ഹിയില്‍നിന്നുള്ള ട്രെയിന്‍വ്യോമ ഗതാഗതങ്ങള്‍ താറുമാറായിരുന്നു. ഏതാനും ദിവസം കൂടി മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്നാണ് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പ്.

ഞായറാഴ്ച കൂടിയ താപനില 19.0 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 5.0 ഡിഗ്രി സെല്‍ഷ്യസുമാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.