കോഹ്ലി 5 റണ്‍സിനു പുറത്തായി: പഴി മുഴുവന്‍ ഭാര്യ അനുഷ്‌കയ്ക്ക്

single-img
6 January 2018

 

https://twitter.com/WorkforPublic/status/949308418967269376

കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 286 റണ്‍സിന് പുറത്താക്കിയ ഇന്ത്യയും പതറുകയാണ്. ആദ്യദിനം കളി അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. മുരളി വിജയ്, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി തുടങ്ങിയവരെല്ലാം പവലിയനില്‍ തിരിച്ചെത്തി.

അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹവും വിവാഹ സത്കാരവും മധുവിധുവും കഴിഞ്ഞ് തിരിച്ചെത്തിയ കോഹ്‌ലി വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അനുഷ്‌കയ്ക്ക് എതിരെ തിരിയുകയായിരുന്നു.

കോഹ്‌ലിയുടെ ഹണിമൂണിപ്പോഴാണ് ഔദ്യോഗികമായി അവസാനിച്ചതെന്നും അനുഷ്‌ക ഭാഗ്യമില്ലാത്തവളുമാണെന്നാണ് ആരാധകരുടെ പരിഹാസം. അനുഷ്‌കയോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിക്കാതെ മത്സരത്തില്‍ ശ്രദ്ധിക്കൂ എന്നായിരുന്നു മറ്റൊരു ഉപദേശം.