സൗദിയില്‍ പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ച നഴ്‌സുമാര്‍ക്കെതിരെ നടപടി; വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് കുഞ്ഞിന്റെ പിതാവ്

single-img
6 January 2018

മൂത്രസംബന്ധമായ അസുഖത്തെ തുടര്‍ന്നു പത്തു ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞിനെ മുഖത്ത് അമര്‍ത്തി ഉപദ്രവിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കര്‍ശന നടപടിക്കു സൗദി ആരോഗ്യമന്ത്രിയുടെ ഉത്തരവ്.

സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി ശിക്ഷിക്കാനും നഴ്‌സിങ് ലൈസന്‍സ് റദ്ദാക്കാനുമാണു നിര്‍ദേശം. ഇതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ കണ്ടു ഞെട്ടിപ്പോയെന്നു കുഞ്ഞിന്റെ പിതാവ് പ്രതികരിച്ചു. ക്രൂരകൃത്യം ചെയ്തവര്‍ക്കെതിരെ മാത്രമല്ല, വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.