കോഴിക്കോട്ടെ ആക്ഷന്‍ ഹീറോ പോലീസുകാര്‍ക്ക് കമ്മീഷണറുടെ അവാര്‍ഡ്

single-img
6 January 2018

കോഴിക്കോട് നഗരത്തിലെ മയക്കുമരുന്ന് വേട്ട ഉള്‍പ്പെടെയുള്ള പോലീസ് നടപടിക്കാണ് അംഗീകാരം. കസബ എസ്‌ഐക്കും സംഘത്തിനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാര്‍ ഇരട്ട ഗുഡ് സര്‍വീസ് എന്‍ട്രിയാണ് പ്രഖ്യാപിച്ചത്.

കോഴിക്കോട്ട് ആദ്യമായി ക്രിസ്റ്റല്‍ രൂപത്തിലുള്ള 163 ഗ്രാം എല്‍എസ്ഡി പിടികൂടിയതിനാണ് അംഗീകാരം. കസബ എസ്‌ഐ വി.സിജിത്, എസ്‌ഐ രാംജിത്ത്, നല്ലളം എസ്‌ഐ സൈതലവി, കസബയിലെ പോലീസുകാരായ ബിനില്‍കുമാര്‍, ജിനീഷ്, സന്ദീപ് സൈബാസ്റ്റ്യന്‍, ഷാജി, ഷിജു, കെ.കെ.രമേഷ് ബാബു എന്നിവര്‍ക്കാണ് ഗുഡ് സര്‍വീസ് എന്‍ട്രി.

മറ്റൊരു കേസില്‍ 750 ഗ്രാം സ്റ്റാമ്പ്‌സൈസ് എല്‍എസ്ഡി പിടികൂടിയതിന് എസ്‌ഐ വി.സിജിത്, എസ്‌ഐ രാംജിത്ത്, കസബയിലെ പോലീസുകാരായ ബിനില്‍കുമാര്‍, ജിനീഷ് എന്നിവര്‍ക്ക് രണ്ടാമത്തെ ഗുഡ് സര്‍വീസ് എന്‍ട്രിയും ലഭിച്ചു.

രണ്ടു മാസത്തിനിടെ എസ്‌ഐ സിജിത്തിന്റെ, നേതൃത്വത്തില്‍ കൊക്കെയ്ന്‍, ഹാഷീഷ്, എല്‍എസ്ഡി, കഞ്ചാവ് എന്നിവയടക്കം ഏഴ് കേസുകള്‍ പിടികൂടിയിരുന്നു. രാത്രിയില്‍ നഗരത്തില്‍ കിടന്നുറങ്ങുന്നവരെ കൊള്ളയടിക്കുന്ന ആറുപേരെ അറസ്റ്റുചെയ്തതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ക്രമസമാധാനപാലനത്തിലെ മികവ് കണക്കിലെടുത്ത് സൗത്ത് അസി.കമ്മീഷണറുടെ റിപ്പോര്‍ട്ടനുസരിച്ചാണ് കമ്മീഷണര്‍ ഗുഡ് സര്‍വീസ് എന്‍ട്രികള്‍ പ്രഖ്യാപിച്ചത്.