വീണ്ടും തകര്‍പ്പന്‍ ഓഫറുമായി ജിയോ: നിലവിലുള്ള പ്ലാനുകള്‍ക്ക് 50 രൂപയോളം പ്രൈസ് കട്ട്

single-img
6 January 2018

ഓഫറുകള്‍ നല്‍കി ഉപയോക്താക്കളെ ഞെട്ടിക്കാന്‍ ജിയോ വീണ്ടും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹാപ്പി ന്യൂ ഇയര്‍ ഓഫറായി നിലവിലുള്ള ചില പ്ലാനുകള്‍ക്ക് 50 രൂപയോളം പ്രൈസ് കട്ട് ആണ് ജിയോ നല്‍കുന്നത്. ദിവസം 1 ജി.ബി വച്ച് നല്‍കുന്ന പ്ലാനുകള്‍ക്കും ഇതിനോടൊപ്പം 1.5 ജി.ബി നല്‍കുന്ന ശ്രേണിയിലുള്ള പ്ലാനുകള്‍ക്കും ജിയോ വില കുറക്കും. ജനുവരി 9 മുതല്‍ ഈ ഓഫറുകള്‍ പ്രാബല്യത്തില്‍ വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവില്‍ പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്ലാനാണ് 199 രൂപയുടേത്. ഇതിന് പുതിയ ഓഫര്‍ പ്രകാരം 149 രൂപ നല്‍കിയാല്‍ മതിയാകും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. 28 ജിബി ഡാറ്റ ഈ ഓഫറില്‍ ലഭിക്കും. നിലവില്‍ 399 രൂപയുടെ 70 ദിവസത്തെ കാലാവധിയില്‍ 70 ജിബി ഡാറ്റ ലഭിക്കുന്ന ഓഫറിന് പുതുക്കിയ നിരക്ക് 349 രൂപയാണ്.

പ്രതിദിനം ഒരു ജിബി വീതം 84 ദിവസത്തെ കാലാവധിയുള്ള ഓഫറിന് 459 രൂപക്ക് പകരം 399 രൂപയുടെ റീച്ചാര്‍ജ് ചെയ്താല്‍ മതി. 499 രൂപയുടെ 91 ദിവസത്തെ കാലാവധിയിലുള്ള ഓഫറിന് 449 രൂപയാണ് പുതുക്കിയ നിരക്ക്. ഇതേസമയം, പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളില്‍ 198 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേക്ക് 28 ജിബി എന്നതിന് പകരം 42 ജിബി ഡാറ്റ ലഭിക്കും. 398 രൂപയുടെ ഓഫറില്‍ 70 ജിബിക്ക് പരം 105 ജിബി ഡാറ്റ 70 ദിവസത്തേക്ക് ലഭിക്കും.