കാലിത്തീറ്റ കുംഭകോണം: ലാലുവിനു മൂന്നു കൊല്ലം തടവും അഞ്ചുലക്ഷം രൂപ പിഴയും

single-img
6 January 2018

ലാലു പ്രസാദ്കാലിത്തീറ്റ കുംഭകോണക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്  മൂന്നര വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും  ശിക്ഷ വിധിച്ചുകൊണ്ട് കോടതി ഉത്തരവായി. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കുംഭകോണം പുറത്തുവന്ന് 21 വര്‍ഷത്തിനുശേഷമാണ് വിധിപ്രഖ്യാപനം.

കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി. ലാലുവിനൊപ്പം കുറ്റക്കാരായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയ 15 പേർക്കും ഇതേ ശിക്ഷയാണ് വിധിച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നു തവണ ശിക്ഷാ പ്രഖ്യാപനം മാറ്റിവച്ച ശേഷമാണ് ഇന്നു വിധി പറഞ്ഞത്.

ജാർഖണ്ഡിലെ ഡിയോഹർ ജില്ലാ ട്രഷറിയിൽ വ്യാജ ബില്ലുകൾ നൽകി 89.27 ലക്ഷം രൂപ തട്ടിയെന്നാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുവിനെതിരായ രണ്ടാം കേസ്.  കോടതി, 1990നുശേഷം ലാലു സമ്പാദിച്ച മുഴുവൻ സ്വത്തും കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നു.

ഡിസംബര്‍ 23 ന് പ്രത്യേക സിബിഐ കോടതി ലാലുവിനെയും കൂട്ടുപ്രതികളേയും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്​ ലാലുവിനെ ബിർസ മുണ്ട ജയിലിലേക്ക്​ മാറ്റിയിരുന്നു.

കേസില്‍ ലാലുവിന് കിട്ടാവുന്ന ശിക്ഷ പരമാവധി കുറയ്ക്കാന്‍ ശ്രമം നടത്തുമെന്ന ലാലുവിന്റെ അഭിഭാഷകന്‍ പറഞ്ഞു. 70 വയസ്സുള്ള ലാലുവിനെ പല വിധ അസുഖങ്ങള്‍ അലട്ടുന്നതിനാല്‍ പരമാവധി ശിക്ഷ കുറയ്ക്കാന്‍ ശ്രമിക്കുമെന്ന് നേരത്തേ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

ഇന്നലെ, ലാലു ഉൾപ്പെടെ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വാദം വിഡിയോ കോൺഫറൻസിലൂടെ കേട്ട ജഡ്ജി വിധി പറയാനായി ഇന്നേയ്ക്കു മാറ്റുകയായിരുന്നു. ലാലു ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞമാസം 23നു കണ്ടെത്തിയിരുന്നു. ലാലുവിനുവേണ്ടി പലരും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും എന്നാൽ, ആരെയും ഭയമില്ലെന്നും വാദമധ്യേ ജഡ്ജി ശിവ്പാൽ സിങ് വ്യക്തമാക്കിയിരുന്നു.