‘ആണുങ്ങളുടെ തുറിച്ചുനോട്ടം ഭയന്ന് ഇങ്ങനെ മുലയൂട്ടരുത്; ചിലതുകൂടി കരുതണം’: മുലയൂട്ടലിനെക്കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറല്‍

single-img
6 January 2018

കുഞ്ഞിന് പ്രകൃതി കനിഞ്ഞുനല്‍കിയ അമൃതാണ് മുലപ്പാല്‍. മുലയൂട്ടുന്നത് കുഞ്ഞിന്റെ മാത്രമല്ല അമ്മയുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് സംബന്ധിച്ച് നിരവധി തെറ്റിധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പൊതുസ്ഥലത്തുവച്ച് കുഞ്ഞുവിശന്ന് കരഞ്ഞാലും മുലയൂട്ടുമ്പോഴുള്ള തുറിച്ചുനോട്ടം പേടിച്ച് പലരും കുഞ്ഞിന്റെ കരച്ചില്‍ സഹിക്കും. എന്നാല്‍ ആ തുറിച്ചുനോട്ടത്തിനപ്പുറം ചിലതുകൂടി കരുതണം എന്ന് പറയുകയാണ് ഡോ.വീണ ജെ.എസ്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.

വര്‍ഷങ്ങള്‍ക്കുമുന്നേയാണ്.

കസിന്റെ ഭാര്യ തന്റെ കൊച്ചിന് മുലയൂട്ടുകയാണ്. എന്റെ വീടിന്റെ നടുമുറിയില്‍ ഇരുന്ന്. ഞാനത് നോക്കിയിരിക്കുകയാണ്. കുഞ്ഞു പാലുകുടിക്കുന്നത്, അമ്മയുടെ മുഖത്തേക്ക് അന്തംവിട്ട് നോക്കുന്നത്, ചേച്ചി(കസിന്റെ ഭാര്യ)കുഞ്ഞിനോട് കൊഞ്ചിസംസാരിക്കുന്നത് അങ്ങനെ എല്ലാം. പെട്ടെന്ന് ഒരു family കടന്നുവന്നു. കുഞ്ഞിനെ കാണുന്ന ചടങ്ങ്! ചേച്ചി മുലയൂട്ടല്‍ തുടര്‍ന്നു. എനിക്കെന്തൊക്കെയോ ബുദ്ധിമുട്ട് തോന്നി എന്നുള്ളത് സത്യമാണ്. പക്ഷെ അതെന്താണെന്നൊന്നും അപ്പൊ മനസ്സിലായില്ലായിരുന്നു.

എന്തായാലും, കുഞ്ഞ് ഉറങ്ങിപ്പോയി. ചേച്ചി പതുക്കെ അവനെ കൊണ്ടുപോയി കിടത്തിയിട്ട് തിരിച്ചു വന്ന് എല്ലാരോടും സംസാരിച്ചു തുടങ്ങി. ചേച്ചി ഇറങ്ങിപ്പോയ അന്നുമുതല്‍ കുറച്ച് നാളത്തേക്ക് സംസാരം ഇതായിരുന്നു. ‘ഒരു തോര്‍ത്തെടുത്തു മറച്ചുകൂടെ ? ഇതാരെ കാണിക്കാനാ അങ്ങനങ്ങു തൊറന്നിടുന്നത് ?

ദേ, ഈ പടത്തിലെ രമ്യാകൃഷ്ണനെപ്പോലെ പാലൂട്ടണമെന്നാണ് പറഞ്ഞു വന്നത്.

വര്‍ഷം 2015. എനിക്ക് ഈവ ഉണ്ടായി. പാലുകൊടുക്കാന്‍ നേരമാവുമ്‌ബോ ഒക്കെ എന്റമ്മ മുറ തെറ്റാതെ ഒരു തോര്‍ത്തും കൊണ്ടോടി വരും. കാര്യം എന്താണെന്നോ ? കുഞ്ഞ് ഒരു മുല കുടിച്ചുകൊണ്ടിരിക്കുമ്‌ബോ മറ്റേ മുലയില്‍ നിന്നും പാല്‍ തെറിച്ചു പോകുമായിരുന്നു. Milk production കൂടുതലുള്ളവരില്‍ ഇത് സംഭവിക്കും. ബ്രായും ഡ്രെസ്സും നനയാതിരിക്കാന്‍ എപ്പോഴും ഒരു തോര്‍ത്ത് കൂടെ കരുതേണ്ടത് അത്യാവശ്യം ആയിരുന്നു. പക്ഷെ, bed റൂമില്‍ അല്ല മുലയൂട്ടുന്നതെങ്കില്‍, ആ തോര്‍ത്തിന്റെ മറ്റേ അറ്റം വളരെ സ്വാഭാവികമെന്നോണം മുലയൂട്ടുന്ന ഭാഗത്തെ മറച്ചുപിടിക്കാന്‍ എന്നോ ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു !

വര്‍ഷം 2012. തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ഓപിയില്‍ ഇരുന്ന് എന്റെ കൂട്ടുകാരി അവളുടെ കുഞ്ഞിന് മുലയൂട്ടുന്നു. കുഞ്ഞിന്റെ കണ്ണ് പരിശോധിക്കണം. ക്യൂവില്‍ നില്‍ക്കുമ്‌ബോള്‍ ആണ് കുഞ്ഞ് കരയുന്നത്. പുറത്ത് പോയി room കണ്ടുപിടിച്ചു പാല്‍ കൊടുത്തു വരുമ്‌ബോളേക്കും ക്യൂ മാറും. ടീ, അവള്‍ അവിടെ തന്നെ ഇരുന്നു കൊടുത്തു. Protection against sex discrimination during breast feeding എന്നൊരു concept ഉണ്ടെന്നറിയുന്ന വളരെ ചുരുക്കം ചിലരില്‍ ഒരാള്‍ ആയിരുന്നുകാണും അവള്‍. അവളുടെ മുലകളെ മറച്ചുപിടിച്ചു സംരക്ഷിക്കേണ്ടത് കൂടെ ചെന്ന ഞാന്‍ ആകണം എന്ന ചിന്തയില്‍ ആയിരുന്നു ഞാന്‍. ആവുന്നത്ര ശ്രമിക്കുകയും ചെയ്തു. പക്ഷെ രണ്ടു ചെക്കന്മാര്‍ ഒടുക്കത്തെ നോട്ടം. വൃത്തികെട്ട നോട്ടം പെണ്ണുങ്ങള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാല്ലോ ! Complaint കൊടുക്കണം എന്ന് ഞാന്‍ പറയുമ്‌ബോളേക്ക് അവരോടു അവളൊറ്റ ചോദ്യം ! ‘ഇതുവരെ കണ്ടിട്ടില്ലേ ?’ ബാക്കി എന്താ ചോദിക്കുക എന്നറിയാന്‍ എനിക്ക് താല്പര്യം ഉണ്ടായിരുന്നു. പക്ഷെ, ഒപിയിലെ ഊഴം കാത്തുനില്‍ക്കാതെ അവരോടിയ കണ്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കുന്നതിനിടയില്‍ ഞാന്‍ അത് മറന്നുപോയി !!

പങ്കുവെക്കാന്‍ ഉള്ള കാര്യങ്ങള്‍ ഇതാണ്. മുലപ്പാല്‍ കുടിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ പാല്‍ കുടിക്കുന്നതിനിടയില്‍തന്നെ ആണ് ശ്വസനപ്രക്രിയ നടത്തുന്നത്. രമ്യാകൃഷ്ണന്റെ character ബാഹുബലിയില്‍ മുലയൂട്ടുംപോലെ ആണ് മിക്കവാറും ഈ നാട്ടിലെ മുലയൂട്ടല്‍ രീതി. കുറച്ച് തവണ പാല്‍ വലിച്ചുകുടിച്ചശേഷം ഈ സാരിക്കുള്ളിലോ തോര്‍ത്തിനുള്ളിലോ ഉള്ള ശ്വാസം വലിക്കല്‍ ഒന്ന് ഊഹിച്ചു നോക്കിയേ. തലവേദനക്കൊ ജലദോഷത്തിനോ ആവിപിടിക്കുമ്‌ബോ കുറച്ചുനേരം തുണിയുടെ ഉള്ളില്‍ ഇരുന്നു ശ്വസിക്കുന്നതിന്റെ ബുദ്ധിമുട്ട് ഓര്‍ത്തുനോക്കിയാല്‍ നന്നാവും. ചൂടാവി ഇല്ലെന്നു പറയുന്നവരോട് => ഒരു പുതപ്പിന്റെ ഉള്ളില്‍ ഒരു ഇരുപതു മിനിട്ടിരുന്നു സ്‌ട്രോ ഉപയോഗിച്ച് ഈ പറഞ്ഞപോലെയൊന്നു കുടിച്ചുനോക്കുട്ടാ.

Breast feeding. അത് വളരെ important ആണ്. ജനിച്ചു ആദ്യത്തെ ആറുമാസം വരെ മുലപ്പാല്‍ മാത്രമേ കുഞ്ഞിന് കൊടുക്കാവൂ (വിറ്റാമിന്‍ D3 drops കൂടെ കൊടുക്കണം doctor പറയുന്നത് പ്രകാരം). കുഞ്ഞിന്റെ അവകാശമാണത്. തുറിച്ചുനോക്കലുകള്‍ സ്ത്രീകളെ അതില്‍ നിന്നും തടയും. ഒരുപരിധിവരെയെങ്കിലും തടയും.

Breast feeding rooms പല സ്ഥലങ്ങളിലും ഇന്ന് ലഭ്യമാണ്. പക്ഷെ, തിരക്ക് കൂടിയ ബസ്സുകള്‍, മറ്റു സ്ഥലങ്ങളില്‍ എന്നിവിടങ്ങളിലും ചിലപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ ആവശ്യമായിവരും. തുറിച്ചുനോട്ടങ്ങള്‍ സ്ത്രീകളുടെ മേലുള്ള കടന്നു കയറ്റങ്ങള്‍ ആണെങ്കിലും അവരത് നിശബ്ദം സഹിച്ചേക്കാം. പക്ഷെ അതുകാരണം തന്റെ അവകാശം നിഷേധിക്കപ്പെടുന്ന കുഞ്ഞിന്റെ കരച്ചില്‍ ഉയരുന്നത് തുറിച്ചുനോക്കുന്നവരുടെ നേര്‍ക്കു തന്നെയാണ്. അതുകേട്ടെങ്കിലും നിങ്ങള്‍ ഒരുനിമിഷത്തേക്കു നിങ്ങളുടെ കണ്ണുകള്‍ മുറുക്കെയടക്കുക, കുറച്ചുനേരത്തേക്കു വഴിമാറിപ്പോകുക. സ്ത്രീകളുടെ ശരീരങ്ങളും, അവയിലെ മുലകളും മടക്കുകളും ഒടിവുകളും കുഴികളും അങ്ങനെ എല്ലാം എല്ലാം അവിടെ തന്നെ ബാക്കികാണും. കുഞ്ഞുകരയുന്ന കുറച്ചുനേരത്തേക്കെങ്കിലും നിങ്ങള്‍ ഒന്ന് മാറിപ്പോവുക.

Statutory warning ==> നിങ്ങള്‍ എന്നത് ചുരുക്കം ചിലര്‍ മാത്രം.

NB : ജനിച്ചു ഒരു മാസം ഒക്കെ ആവുമ്‌ബോളേക്കും കുഞ്ഞ് അമ്മയോട് ഒരു തരം അടുപ്പം കാണിക്കും. Intense regard for mother’s face, sound, smell. അതുകൊണ്ടാണ്, മുലകുടിക്കുന്നതിനിടയിലും കുഞ്ഞ് അമ്മയെ നോക്കുന്നത് (ഇടയ്ക്കു പാല്‍കുടിക്കുന്നത് നിര്‍ത്തിക്കൊണ്ട്‌പോലും). അമ്മയോടുള്ള സ്വാഭാവികമായ മാനസികഅടുപ്പം വികസിക്കുന്നതിനു ഇത് വളരെ സഹായകം ആണ്. മൂടിവെച്ചു മുലകൊടുക്കുമ്‌ബോള്‍ ഇല്ലാതാവുന്നത് വളര്‍ച്ചയിലെ പ്രത്യേക ഘട്ടം തന്നെയാണ്.

മുലയൂട്ടുമ്‌ബോള്‍ ഉള്ള തുറിച്ചുനോട്ടങ്ങളെ വീണ്ടും വീണ്ടും എടുത്തു പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. Fore milk, hindmilk എന്നൊരു വിഭജനം ഉണ്ട്. മുലയൂട്ടുമ്‌ബോള്‍ ആദ്യം വരുന്ന പാല്‍ foremilk, അവസാനഭാഗം hindmilk. ആദ്യം വരുന്ന പാലില്‍ വെള്ളവും പോഷകമിനെറലുകളും ആണ് കൂടുതല്‍ ഉള്ളത് . വിശപ്പില്ലാതാക്കാനും, വളര്‍ച്ചക്കും ആവശ്യമായ (പ്രത്യേകിച്ച് മസ്തിഷ്‌കത്തിന്റെ വളര്‍ച്ചക്ക് ആവശ്യമായ) കൊഴുപ്പ് hindmilkലുമാണ് കൂടുതല്‍. അതായത്, ഒരു മുല അതിലുള്ള പാല്‍ മുഴുവനായും ചുരത്തിക്കഴിയുമ്‌ബോള്‍ മാത്രമേ ആവശ്യമായ എല്ലാ പോഷകവും കുഞ്ഞിന് ലഭ്യമാകുന്നുള്ളു. Foremilk മാത്രം ലഭിക്കുമ്‌ബോള്‍ കുഞ്ഞ് കരച്ചില്‍ നിര്‍ത്തും. കാരണം,കുറച്ചുനേരത്തേക്കുള്ള ദാഹം മാറിക്കിട്ടുന്നു. പക്ഷെ, കുറച്ചുകഴിയുമ്‌ബോള്‍ ക്ഷീണവും വിശപ്പും കൂടുന്നു. തുറിച്ചുനോട്ടങ്ങള്‍ ഉള്ളിടത്തു foremilk മാത്രം കിട്ടി, വിശപ്പിന്റെ അടുത്ത കരച്ചിലിന് മുന്നേയുള്ള കുറച്ച് നേരത്തെ ശാന്തതയിലാവുന്നു കുഞ്ഞ്.