മുസ്ലിങ്ങള്‍ ചെമ്മീന്‍ കഴിക്കരുതെന്ന് ഫത്വ

single-img
6 January 2018

മുസ്ലിങ്ങള്‍ ചെമ്മീന്‍ ഭക്ഷിക്കുന്നത് അനുവദനീയമല്ലെന്ന് ഹൈദരാബാദിലെ മതപാഠശാലയുടെ ഫത്വ. ചെമ്മീന്‍ ഒരു തരം പ്രാണി വര്‍ഗത്തില്‍ ഉള്‍പ്പെട്ടതാണെന്നും മത്സ്യവിഭാഗങ്ങളില്‍പ്പെട്ടതല്ലെന്നും ഫത്വയില്‍ പറയുന്നു. ഇത് ഭക്ഷിക്കുന്നത് തീരെ ഉചിതമല്ലാത്തതിനാല്‍ മുസ്ലിങ്ങള്‍ ഇത് ഭക്ഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ഉപദേശിക്കുന്നു.

ജനുവരി ഒന്നിനാണ് ഫത്വ ഇറങ്ങിയിട്ടുള്ളത്. ഹൈദരാബാദ് നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാമിയ നിസാമിയ്യയിലെ ചീഫ് മുഫ്തിയായ മുഹമ്മദ് അസീമുദ്ദീന്റേതാണ് ഇത്തരത്തിലുള്ള ഫത്വ.