രോഗിയായ അമ്മയെ മകന്‍ ടെറസിന്റെ മുകളില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തി: വീഡിയോ ദൃശൃങ്ങള്‍ പുറത്ത്

single-img
5 January 2018

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27ന് ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം നടന്നത്. അറുപത്തിനാലുകാരിയായ ജയശ്രീ ബെന്‍ ടെറസില്‍നിന്ന് കാല്‍വഴുതിവീണ് മരിച്ചെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. നാട്ടുകാരും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്.

ജയശ്രീ ബെന്നിന്റെ ഒറ്റ മകന്‍ സന്ദീപ് നെത്വാനിയും ഇതേ രീതിയിലാണ് പോലീസിന് ആദ്യഘട്ടത്തില്‍ മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസിനു മറ്റ് സംശയമൊന്നും തോന്നാതിരുന്നതിനാല്‍ കേസൊന്നും എടുത്തതുമില്ല. എന്നാല്‍ പിന്നീടാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഈ സംഭവം വീണ്ടും അന്വേഷിച്ചത്.

അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഭവം നടന്ന ദിവസം സന്ദീപ് അമ്മയെ താങ്ങിപ്പിടിച്ച് ടെറസിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്നുനടന്ന ചോദ്യംചെയ്യലില്‍ സന്ദീപ് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ രോഗത്തില്‍ മനംമടുത്താണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. കൊലപാതകവുമായി ബന്ധപ്പെട്ട് മകന്‍ സന്ദീപ് നെത്വാനിയെ പോലീസ് അറസ്റ്റ് ചെയ്തു.