ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് ‘ഊരാകുടുക്കുമായി’ എന്‍ഐഎ

single-img
5 January 2018

ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതിനായി കനകമലക്കേസ് പ്രതികളെ എന്‍ഐഎ ചോദ്യം ചെയ്യും. തിങ്കളാഴ്ച വിയ്യൂര്‍ ജയിലില്‍ പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. കനകമലക്കേസ് പ്രതിയായ മന്‍സീത് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷഫിന്‍ ജഹാന്‍ അംഗമായിരുന്നു.

മറ്റൊരു പ്രതിയായ ഷഫ്‌വാനുമായി ഷെഫിന് മുന്‍പരിചയമുണ്ടായിരുന്നു എന്നാണ് വിവരം. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാനായാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. 2016 ഒക്ടോബറിലാണു രഹസ്യവിവരത്തെ തുടര്‍ന്നു കനകമലയില്‍ ഒത്തുകൂടിയ സംഘത്തെ എന്‍ഐഎ പിടികൂടിയത്.

കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായി എന്‍ഐഎ കണ്ടെത്തി. ഇതിനു പുറമെ ഹൈക്കോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.