സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
5 January 2018

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാനത്തിന് ഉദ്ദേശിച്ച സാമ്പത്തിക നേട്ടം ലഭിച്ചില്ല. അത് സാമ്പത്തികമായി ബാധിച്ചു. ജിഎസ്ടിയെ എതിര്‍ത്തപ്പോഴും സംസ്ഥാനത്തിന് നേട്ടമുണ്ടാകുമെന്ന് കരുതിയിരുന്നു.

എന്നാല്‍ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ പ്രതീക്ഷിച്ച നേട്ടം ലഭിച്ചില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തിന് ബിജെപി സര്‍ക്കാര്‍ കത്തിവച്ചുവെന്നും ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നടപടിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. സിപിഎം കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.