സ്ത്രീകള്‍ കൂടുതല്‍ പേരക്ക കഴിച്ചാല്‍…

single-img
5 January 2018

നിരവധി വിറ്റമിനുകളുടെ കലവറയാണ് പേരക്ക. സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും നിരവധി ഗുണപ്രദമായ ഘടകങ്ങള്‍ അതിനകത്തും പുറത്തുമൊക്കെയുണ്ട്. പേരക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം വിറ്റമിന്‍ ബി 9 ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്.

ഫോളിക് ആസിഡ് ഗര്‍ഭസ്ഥ ശിശുവിന്റെ ന്യൂറല്‍ ട്യൂബ് വികാസത്തിനും സഹായിക്കുന്നു. ഹോര്‍മോണുകളുടെ ഉല്‍പാദനം, പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരക്കയിലെ കോപ്പര്‍ സഹായിക്കുന്നു. അതിനാല്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തങ്ങളെയും സഹായിക്കും.

പേരക്കയിലെ മാംഗനീസ് ഞരമ്പുകള്‍ക്കും പേശികള്‍ക്കും അയവു നല്‍കുന്നു. മാനസികസമ്മര്‍ദം കുറക്കാനുള്ള ഘടകങ്ങളും പേരക്കയിലുണ്ട്. വിറ്റമിന്‍ ബി 3, ബി 6 എന്നിവ തലച്ചോറിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നു. വിറ്റമിന്‍ ഇയുടെ ആന്റി ഓക്‌സിഡന്റ് ചര്‍മാരോഗ്യം മെച്ചപ്പെടുത്തുേമ്പാള്‍ വിറ്റമിന്‍ സി, ഇരുമ്പ് എന്നിവ അടങ്ങിയതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാല്‍ രക്തസമ്മര്‍ദം കുറക്കാന്‍ സഹായിക്കും.