ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾ ദർശനം നടത്തിയിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി

single-img
4 January 2018


ശബരിമലയിൽ മുൻകാലങ്ങളിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനമുണ്ടായിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുന്‍കാലങ്ങളില്‍ സൗകര്യവും സാഹചര്യവുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു. രാജകുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നുവെന്ന് കടകംപള്ളി പറഞ്ഞു.

അതെസമയം മന്ത്രിയുടെ വാദത്തെ പിന്തുണച്ച് ശബരിമല ഉപദേശക സമിതി  നിയുക്ത ചെയര്‍മാന്‍ ടികെഎ നായരും രംഗത്തെത്തി. തന്റെ ഒന്നാം പിറന്നാളിന് അച്ഛനും അമ്മയ്ക്കും അമ്മാവനുമൊപ്പം ശബരിമലയില്‍ പോയിരുന്നുവെന്നും അമ്മയുടെ മടിയില്‍ ഇരുന്നാണ് തന്നെ ചോറൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. 1939-ലാണു ടി കെ എ നായർ ജനിച്ചത്.

ബഹുമാനിക്കേണ്ടത് സാധാരണ ബുദ്ധിയ്ക്ക് തോന്നേണ്ട കാര്യമാണ്. സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്ത്രീപുരുഷ വിവേചനത്തെ ന്യായീകരിക്കാനാകില്ലെന്നും ടി.കെ.എ നായര്‍ പറയുന്നു.

പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരിക്കേ ശബരിമലയെ അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പേര് മാറ്റിയിരുന്നു. ഈ നടപടി റദ്ദാക്കി ഇന്നലെ ശ്രീധര്‍മ്മശാസ്താക്ഷേത്രമെന്ന് പേര് തിരികെ കൊണ്ടുവന്നു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിലനിന്നിരുന്ന കേസില്‍ ബോര്‍ഡിന് അനുകൂല വിധി കിട്ടുന്നതിന് വേണ്ടിയാണ് ഇപ്രകാരം കഴിഞ്ഞ ഭരണസമിതി പേര് മാറ്റിയതെന്നായിരുന്നു കടകംപള്ളി ആരോപിച്ചിരുന്നത്.