ഇനിമുതല്‍ ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും

single-img
4 January 2018

ട്രെയിനുകള്‍ വൈകിയോടുന്ന സ്ഥിതി വന്നാല്‍ ആ വിവരം യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും. ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ഉള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളും ഇങ്ങനെ ലഭിക്കുന്നതാണ്. നേരത്തേ രാജധാനി, ശതാബ്ധി തുടങ്ങിയ ട്രെയിനുകളെക്കുറിച്ച് യാത്രക്കാര്‍ക്ക് എസ്എംഎസ് സന്ദേശം ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 3നാണ് ഇത്തരത്തില്‍ എസ്എംഎസ് അയക്കുന്ന രീതി റയില്‍വേ ആരംഭിച്ചത്. ആദ്യം 102 ട്രയിനുകള്‍ക്കായിരുന്നെങ്കില്‍ പിന്നീട് അത് 157 ആയി വര്‍ദ്ധിപ്പിച്ചു. യാത്രക്കാര്‍ക്ക് യാത്ര ആയാസരഹിതമായ പ്ലാന്‍ ചെയ്യാന്‍ ഈ രീതി സഹായിക്കുമെന്ന് റയില്‍വെ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.