സൗദിയില്‍ ഭൂചലനം

single-img
4 January 2018

സൗദിയിലെ ജിസാന്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സാബിയയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കല്‍ സര്‍വേ. ആദ്യത്തേത് റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തി. ജിസാന്‍ നഗരത്തോട് ചേര്‍ന്നുള്ള ബേഷ് എന്ന സ്ഥലത്തു നിന്ന് 25 കിലോമീറ്ററും സബിയയില്‍ നിന്ന് 12 കിലോമീറ്റും ദൂരെയായി ഉണ്ടായ ഭൂചലനം 11.5 കിലോമീറ്റര്‍ ആഴത്തിലാണ് സംഭവിച്ചത്.

ഇതിനുശേഷം മണിക്കൂറുകള്‍ക്കകമായിരുന്നു രണ്ടാമത്തെ പ്രകമ്പനം. അതേസമയം, ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്ന നേരിയ വിറയല്‍ അനുഭവപ്പെട്ടതായി പരിസരവാസികള്‍ പറഞ്ഞു. എന്നാല്‍ യാതൊരു നാഷനഷ്ടവും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.