സംസ്ഥാനത്ത് ശനിയാഴ്ച്ച വാഹന പണിമുടക്ക്

single-img
4 January 2018

മോട്ടോർ വാഹന ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നത് കണക്കിലെടുത്ത് ജനുവരി ആറിന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു. തൃശൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് സംഘടന ഇക്കാര്യം അറിയിച്ചത്.

ജനുവരി അഞ്ചിന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ നിയമവിരുദ്ധമാണെന്നും നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണണെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. നിയമ ഭേദഗതി പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തൊഴിലാളികളുടെ പ്രതിഷേധം.