ഫോണില്‍ നോക്കി നടന്ന യുവതിയുടെ കാല്‍ ലിഫ്റ്റില്‍ പെട്ട് അറ്റു: വീഡിയോ

single-img
4 January 2018

https://www.youtube.com/watch?time_continue=35&v=B2EcfS_DELo

2017 ജൂണില്‍ ചൈനയിലെ ഷോങ്ഹാനിലെ കോന്‍ച് എന്ന കെട്ടിടത്തില്‍ ഉണ്ടായ സംഭവത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഫോണില്‍ നോക്കി ലിഫ്റ്റില്‍ കയറിയ യുവതിയുടെ കാല്‍ ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങിയതോടെ അടിതെറ്റി വീഴുകയായിരുന്നു.

ഉടന്‍ തന്നെ ലിഫ്റ്റ് മുകളിലേക്ക് പോവുകയും ചെയ്തപ്പോഴാണ് കാല്‍ അറ്റുപോയത്. മൂന്ന് നിലയോളം ഉയര്‍ന്ന ശേഷമാണ് ലിഫ്റ്റ് നിന്നത്. ലിഫ്റ്റിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.