കണ്ണൂരില്‍ സിനിമാ സ്‌റ്റൈലില്‍ മാല മോഷണം: തൊണ്ടിമുതലും 20 വയസുകാരിയായ പ്രതിയും പിടിയില്‍

single-img
4 January 2018

കണ്ണൂര്‍ പയ്യന്നൂരില്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന എടാട്ട് സ്വദേശിനിയുടെ മാലപൊട്ടിക്കുന്നതിനിടെ ഇതരസംസ്ഥാന യുവതി പിടിയില്‍. ടൗണിലെ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരി കണ്ണങ്ങാട്ടെ പി.വി. ഭാവക്കുട്ടിയുടെ രണ്ട് പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച മധുര സ്വദേശിനി ഇരുപത് വയസ്സുകാരി മീനാക്ഷിയാണ് പിടിയിലായത്.

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. മാലയുടെ ലോക്കറ്റുള്ള ഭാഗം സേഫ്റ്റി പിന്‍ ഉപയോഗിച്ച് ബ്ലൗസില്‍ കുത്തിയിരുന്നതിനാല്‍ മാല പൊട്ടിച്ച് വലിച്ചെടുത്തപ്പോള്‍ പിടിക്കപ്പെടുകയായിരുന്നു. ഇതോടെ ബസില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മീനാക്ഷിയെ സഹയാത്രികരും മറ്റും ചേര്‍ന്ന് പിടികൂടി.

മീനാക്ഷിയുടെ കൂടെ മറ്റു മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ ബഹളത്തിനിടയില്‍ ഇവര്‍ ഓടി രക്ഷപ്പെട്ടു. നേരത്തെ മോഷണക്കേസില്‍ പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായ മീനാക്ഷി ജയില്‍ശിക്ഷ അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ സമാനമായ കവര്‍ച്ച നടത്തിരുന്നു. സമാന മോഷണങ്ങളില്‍ ഈ സംംഘത്തിനു ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്