തുള്ളിമരുന്ന് മാറി; പകരം കണ്ണില്‍ ഒഴിച്ചത് സൂപ്പര്‍ഗ്ലൂ

single-img
4 January 2018

യുകെയില്‍ കണ്ണ് ശസ്ത്രക്രിയ കഴിഞ്ഞ 64 വയസ്സുള്ള രോഗിക്കാണ് വലിയ അബദ്ധം പിണഞ്ഞത്. ശസ്ത്രക്രിയക്ക് ശേഷം ടിമോലോല്‍ (Timolol) ഐ ഡ്രോപ്‌സാണ് ഡോക്ടര്‍ കുറിച്ചു നല്‍കിയത്. എന്നാല്‍ ഫാര്‍മസി നല്‍കിയതാകട്ടെ ഗ്ലൂ ബോട്ടിലും.

വീട്ടിലെത്തിയ രോഗി കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് ബോട്ടില്‍ ശ്രദ്ധിക്കാതെ നെയില്‍ഗ്ലൂ എടുത്ത് ഒഴിക്കുകയായിരുന്നു. ഈ രണ്ടു ബോട്ടിലും കാഴ്ചയില്‍ ഒരുപോലെ ഇരുന്നതായിരുന്നു പ്രശ്‌നത്തിനു കാരണമായത്. സാധാരണ ഗ്ലൂവിനെക്കാളും ശക്തിയുള്ളതാണ് നെയില്‍ഗ്ലൂ. പൊട്ടിപ്പോയ നഖങ്ങള്‍ ശരിയാക്കാനാണ് ഇതുപയോഗിക്കുന്നത്.

ഒഴിച്ചപ്പോള്‍തന്നെ അസ്വാഭാവികത തോന്നിയ രോഗി ഉടന്‍ കണ്ണുകള്‍ ശുദ്ധവെള്ളത്തില്‍ കഴുകിയതുകൊണ്ട് കണ്‍പോളകള്‍ ഒട്ടിപ്പിടിക്കുന്നതില്‍ നിന്നു രക്ഷപ്പെട്ടു. കണ്ണിനു ചെറിയ ചുവപ്പുനിറവും കോര്‍ണിയയില്‍ ചെറിയ പോറലുമേ അദ്ദേഹത്തിനു ബാധിച്ചുള്ളു. ഇത് രണ്ടാഴ്ചയ്ക്കുള്ളില്‍ ചികിത്സിച്ചു മാറ്റാനും സാധിച്ചു.