കളഞ്ഞുകിട്ടിയ സ്വര്‍ണവജ്രാഭരണങ്ങളടങ്ങിയ ബാഗ് തിരിച്ചേല്‍പിച്ചു: പ്രവാസി ഇന്ത്യക്കാരനെ ആദരിച്ച് ദുബായ് ഭരണകൂടം

single-img
3 January 2018

വഴിയില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണവജ്ര ആഭരണങ്ങള്‍ അടങ്ങിയ ബാഗ് പൊലീസില്‍ ഏല്‍പിച്ച ഇന്ത്യന്‍ തൊഴിലാളിക്ക് ദുബായ് ഭരണകൂടത്തിന്റെ ആദരം. വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയായ വിനയ് കട്ടറിന് കിട്ടിയ ബാഗില്‍ 200,000 ദിര്‍ഹം മൂല്യമുള്ള സ്വര്‍ണവജ്ര ആഭരണങ്ങള്‍ ഉണ്ടായിരുന്നു.

ഇന്ത്യക്കാരന്റെ സത്യസന്ധതയെ അഭിനന്ദിച്ച ദുബായ് പൊലീസ് അദ്ദേഹത്തിന് പാരിതോഷികങ്ങളും നല്‍കി. ദുബായ് പൊലീസിന്റെ മീഡിയ ഓഫീസ് തന്നെ ട്വിറ്റര്‍ വഴിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.