വിവാഹേതര ബന്ധത്തെ എതിര്‍ത്തു: ഭര്‍ത്താവിനെ ഭാര്യ ശ്വാസംമുട്ടിച്ച് കൊന്നു

single-img
3 January 2018

വിവാഹേതര ബന്ധം എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലുള്ള ദഹറുവ ഗ്രാമത്തിലാണു സംഭവം. ആറു മക്കളുടെ മാതാവായ മീന ദേവിയാണ് (45) ഭര്‍ത്താവ് പപ്പുവിനെ കൊലപ്പെടുത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് പപ്പു മരിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊല നടത്തിയത്. ബന്ധുവമായുള്ള വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് എതിര്‍ത്തതാണ് കൊലപാതകത്തിനു കാരണമെന്ന് ഭാര്യ പൊലീസിനോടു സമ്മതിച്ചു.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പപ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു കാമുകന്റെ സഹായവും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.