കൊച്ചിയില്‍ സ്റ്റേഷന്‍ വളപ്പില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍

single-img
3 January 2018

കൊച്ചിയില്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐയും മുളവുകാട് സ്വദേശിയുമായ പി.എം.തോമസിനെയാണ് സ്റ്റേഷനോട് ചേര്‍ന്ന ഷെഡ്ഡില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തോമസ് പ്രതിയായ കേസിന്റെ വിചാരണ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് സംഭവം. സബ്കലക്ടര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.