അമേരിക്കയുടെ പുതിയ നയം അഞ്ച് ലക്ഷം ഇന്ത്യക്കാരെ ബാധിക്കും

single-img
3 January 2018

എച്ച്1ബി വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അമേരിക്കയുടെ പുതിയ നയം അഞ്ച് ലക്ഷം ഇന്ത്യക്കാരെ ബാധിക്കുമെന്ന് സൂചന. അമേരിക്കയില്‍ ഗ്രീന്‍കാര്‍ഡിന് അപേക്ഷ നല്‍കിയവര്‍ക്ക് എച്ച്1ബി വിസ ദീര്‍ഘിപ്പിച്ചു നല്‍കേണ്ടെന്ന നിലപാടാണ് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവുക.

യു.എസില്‍ ആറ് വര്‍ഷം താമസിക്കുന്നവര്‍ സ്ഥിരതാമസത്തിനായുള്ള ഗ്രീന്‍കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കും. എന്നാല്‍, ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നത് വരെ ഇവര്‍ എച്ച്1ബി വിസയില്‍ തുടരുകയാണ് പതിവ്. പുതിയ നിര്‍ദേശപ്രകാരം ഇവര്‍ക്ക് ഇത്തരത്തില്‍ അമേരിക്കയില്‍ തുടരാനാവില്ല.

ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നത് വരെ ഇവര്‍ക്ക് അമേരിക്കയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. അമേരിക്കക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി എച്ച്ബി വിസയിലടക്കം നിയന്ത്രണങ്ങള്‍ ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നിബന്ധനകളുമായി യു.എസ് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.