ആട് 2 ചിത്രീകരണത്തിനിടെയുണ്ടായ അപകട വീഡിയോ പുറത്ത്

single-img
3 January 2018

ആട് 2 ചിത്രീകരണത്തിനിടെ വിനായകന്‍ ജീപ്പിന്റെ സമീപത്ത് നിന്ന് പിന്നിലേയ്ക്ക് ബോംബ് എറിയുന്ന രംഗത്തിന്റെ ഒറിജിനല്‍ വീഡിയോ പുറത്തു വന്നു. സ്‌ഫോടനത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിനെക്കാള്‍ വലുതായിരുന്നുവെന്ന് നിര്‍മാതാവും നടനുമായ വിജയ് ബാബു പറയുന്നു.

തീ വിനായകന്റെ ജീപ്പിനടുത്തുവരെ എത്തി. വിനായകന്റെ തലയുടെ പിന്‍ഭാഗം ചൂടായിരുന്നു. ഉടന്‍ തന്നെ രണ്ട് ബക്കറ്റ് വെള്ളമെടുത്ത് ഒഴിച്ചെന്നും വിജയ് ബാബു പറഞ്ഞു. ചിത്രീകരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് വിനായകന് അപകടമുണ്ടായത്.