ക്രിക്കറ്റില്‍ നാണക്കേടിന്റെ റെക്കോഡിട്ട് ഓസീസ് പേസര്‍ സീന്‍ ആബോട്ടിന്റെ ബൗളിംഗ്: ഒരു പന്തില്‍ വഴങ്ങിയത് 11 റണ്‍സ്

single-img
3 January 2018

https://vimeo.com/249355812

ബിഗ് ബാഷ് ലീഗിലാണ് ഓസീസ് പേസര്‍ സീന്‍ ആബോട്ടിന്റെ മോശം ബൗളിംഗ് പ്രകടനം. പെര്‍ത്ത് സ്‌കോറേഴ്‌സിന് ജയിക്കാന്‍ ഒരോവറില്‍ ഒമ്പത് റണ്‍സ് മാത്രം മതിയെന്നിരിക്കെയാണ് ആബോട്ട് ബൗളിങ്ങിനെത്തുന്നത്.

ആബോട്ട് എറിഞ്ഞ ആദ്യ പന്ത് ലെഗ് സൈഡില്‍ വൈഡായി. മുഴുനീള ഡൈവ് ചെയ്ത വിക്കറ്റ് കീപ്പറെയും കടത്തിവെട്ടി പന്ത് ബൗണ്ടറിയിലേക്ക് പാഞ്ഞു. അടുത്ത പന്ത് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ആഡം വോഗ്‌സ് സിക്‌സും പറത്തി.

അങ്ങനെ കേവലം ഒരു പന്തില്‍ 11 റണ്‍സ് വഴങ്ങിയ ബൗളര്‍ എന്ന നാണക്കേടിന്റെ റെക്കോഡാണ് സീന്‍ ആബോട്ട് സ്വന്തമാക്കിയത്.