യേശുദാസിനെ ഗുരുവായൂരിൽ ദർശനം നടത്താൻ അനുവദിക്കണമെന്നാശ്യപ്പെട്ട് സത്യാഗ്രഹം

single-img
2 January 2018

 

ഗാനഗന്ധർവ്വൻ ഡോ. കെ.ജെ യേശുദാസിന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സത്യാഗ്രഹം ആരംഭിച്ചത്. പൊതു പ്രവർത്തകനും മദ്യ നിരോധന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പപ്പൻ കന്നാട്ടിയാണ് ഗുരുവായൂരിൽ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്.
ഗുരുവായൂരിൽ കീഴ്ജാതിയിൽ പെട്ടവർക്ക് പ്രവേശനം നേടാൻ ചരിത്രപരമായ സമരം നയിച്ച കെ. കേളപ്പന്റെയും എ.കെ.ജി യുടെയും സമൃതി മണ്ഡപത്തിൽ പുഷ്പാർഛന നടത്തിയതിന് ശേഷമാണ് പപ്പൻ നിരാഹാര സമരത്തിനായി ഗുരുവായൂരിലെത്തിയത്.
  ശബരിമലയിലും മൂകാംമ്പിക ക്ഷേത്രത്തിലും ദർശനം നടത്താറുള്ള യേശുദാസ് ഹിന്ദുമതാചാരം അനുസരിച്ച് ജീവിക്കുന്ന വിശ്വാസിയാണെന്നും യേശുദാസിന് ഇനിയെങ്കിലും ദർശനം നടത്താൻ അനുവാദം നൽകണമെന്നും പപ്പൻ അവശ്യപ്പെടുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് യേശുദാസിന് ക്ഷേത്ര ദർശനം നടത്താൻ ഇടപെടണമെന്ന് സമരം ഉദ്ഘാടനം ചെയ്യ്ത ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.