പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും വെ​ടി​വ​ച്ചു​കൊ​ന്നു; കൗ​മാ​ര​ക്കാ​ര​ൻ അറസ്റ്റിൽ

single-img
2 January 2018

ന്യൂ​ജ​ഴ്സി: മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യു​മു​ൾ​പ്പെ​ടെ നാ​ലു പേ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു സം​ശ​യി​ക്കു​ന്ന കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. യു​എ​സി​ലെ ന്യൂ​ജ​ഴ്സി​യി​ലാ​ണ് പ​തി​നാ​റു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പു​തു​വ​ത്സ​ര​ദി​ന​ത്തി​ലാ​ണ് കൗ​മാ​ര​ക്കാ​ര​ൻ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​തെ​ന്ന് മോ​ണ്‍​മൗ​ത്ത് കൗ​ണ്ടി ഷെ​രി​ഫി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. മ​ര​ണം ന​ട​ന്ന വീ​ട്ടി​ൽ​നി​ന്നാ​ണ് കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

സ്റ്റീ​വ​ൻ കൊ​ളോ​ജി(44), ലി​ൻ​ഡ കൊ​ളോ​ജി(42), ബ്രി​ട്നി കൊ​ളോ​ജി(18), ഇ​വ​രു​ടെ കു​ടും​ബ സു​ഹൃ​ത്ത് മേ​രി ഷൂ​ൾ​ട്ട്സ്(70) എ​ന്നി​വ​രാ​ണ് പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കി​ൽ ​നി​ന്ന് ഇ​വ​ർ​ക്കു വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത്.