ഷാരുഖിന്‍റെ പുതിയ ചിത്രത്തിന് പേരായി

single-img
2 January 2018

ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ഷാരുഖ് ഖാന്‍. ഷാരുഖ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പേര് പുറത്ത് വിട്ടു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സീറോ എന്നാണ് പേരിട്ടിരിക്കുന്നത്. ടീസറിന് ഒപ്പമാണ് പേരും പുറത്ത് വിട്ടത്. ഓര്‍മ്മകളെ ബോളിവുഡിന്റെ എണ്‍പതുകളിലേക്ക് പിന്‍നടത്തുന്ന ചിത്രത്തില്‍ ഒരു കുള്ളനായാണ് ഷാരുഖ് വേഷമിടുന്നത്.

ടീസറിന്‍റെ അവസാനം ഈ മേക് ഓവറിലുള്ള ഷാരുഖിന്‍റെ ദൃശ്യങ്ങളുമുണ്ട്. അനുഷ്ക ശര്‍മ്മയും കത്രീന കൈഫുമാണ് ചിത്രത്തിലെ നായികമാര്‍. നേരത്തെ യഷ്രാജ് ഫിലിംസിന്‍റെ ജബ് തക് ഹെ ജാനിലും ഇവര്‍ ഇരുവരും തന്നെ ഷാരുഖിന്‍റെ നായികമാര്‍.

ജബ് ഹാരി മെറ്റ് സേജദാള്‍, റയീസ് തുടങ്ങിയ സമീപകാല ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കാതിരിക്കെ പുതിയ ചിത്രം ഷാരുഖിന് നിര്‍ണ്ണായകമാണ്. മറുവശത്ത് അവസാനം ചെയ്ത മൂന്ന് ചിത്രങ്ങളും വിജയമാക്കിയ സംവിധായകനാണ് ആനന്ദ് എല്‍ റായ്. തനു വെഡ്സ് മനുവിന്റെ രണ്ട് ഭാഗങ്ങളും ധനുഷ് നായക വേഷത്തിലെത്തിയ രാഞ്ജന എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ആനന്ദ് എല് ‍ റായ്. ആനന്ദ് എല്‍ റായുടെ ചിത്രത്തിലൂടെ വിജയവഴികളിലേക്ക് മടങ്ങിയെത്താമെന്നാണ് ഷാരുഖിന്‍റെ പ്രതീക്ഷ.

ചിത്രത്തിന്‍റെ ഷൂട്ടിങ് സെപ്റ്റംബറില്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ അടുത്ത വര്‍ഷം അവസാനമെ റിലീസ് ഉണ്ടാകു. ഷാരുഖ് കുള്ളനായുള്ള രംഗങ്ങളിലടക്കം ഒട്ടേറെ വിഎഫ്എക്സ് ജോലികള്‍ ചിത്രത്തിലുണ്ട്. അതിനാല് റിലീസ് അടുത്ത ഡിസംബറോടെ മാത്രമെ ഉണ്ടാകൂ എന്നാണ് ആനന്ദ് എല്‍ റായ് അറിയിച്ചു