കണ്ണൂരിൽ ലോറി മറിഞ്ഞ് വൻ സ്ഫോടനം 

single-img
2 January 2018
കണ്ണൂർ മുഴപ്പിലങ്ങാട്  ലോറി മറിഞ്ഞ് സ്‌ഫോടനം. മുഴപ്പിലങ്ങാട് ബൂത്തിന് സമീപം പെയിന്റ്  കൊണ്ടു പോകുന്ന ലോറിക്ക് തീപിടിച്ച്പൊട്ടിതെറിക്കുകയായിരുന്നു. നാഷണൽ ഹൈവെയിൽ വൻ ഗതാഗത തടസ്സം ഉണ്ടായി. അപകടം നടന്നയുടൻ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
പെട്ടെന്ന് തീ പടർന്നതും പൊട്ടിത്തെറിച്ചതും കാരണം ഗ്യാസ് സിലിണ്ടറാകാമെന്ന് കരുതി നാട്ടുകാർക്ക് രക്ഷാപ്രവർത്തനത്തിൽ ഇടപെടാൻ കഴിഞ്ഞില്ല.
പിന്നീട്  ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. ടോൾ ബൂത്തിനു സമീപം അപകടം പതിവായിരിക്കുകയാണ്. ഇതിൽ നാട്ടുകാർ പ്രതിഷേധം അറിയിച്ചു.  ടോൾ ബൂത്തിനു സമീപത്തെ ഹമ്പിൽ തട്ടിയാണ് ലോറി മറിയാനിടയായത് എന്ന് നാട്ടുകാർ പറഞ്ഞു.