മുടികൊഴിച്ചിൽ മാറാത്തതിലുള്ള വിഷമം മൂലം 27കാരൻ തൂങ്ങിമരിച്ചു

single-img
2 January 2018

ബംഗളൂരുവിൽ സോഫ്‌റ്റ്‌വെയർ എൻജീനിയറായി ജോലി ചെയ്തിരുന്ന മധുര ജയ‌്ഹിന്ദ്പുരം സ്വദേശി ആർ.മിഥുൻ രാജിനെയാണ് ഞായറാഴ്ചതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മരുന്നുകൾ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിൽ മാറാത്തതിൽ നിരാശനായിരുന്നു മിഥുൻ രാജെന്ന് പോലീസ് പറഞ്ഞു.

ബംഗളൂരുവിൽ നിന്ന് ലീവിന് നാട്ടിലെത്തിയ മിഥുൻ അമ്മ വാസന്തി അമ്പലത്തിൽ പോയ സമയം നോക്കി മുറിയിലെ സീലിംഗിൽ കെട്ടിത്തൂങ്ങുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാസന്തി മിഥുനെ രാജാജി സ‌ർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തിൽ ജയ്‌ഹിന്ദ് പുരം പൊലീസ് കേസെടുത്തു.