ബംഗളൂരുവിന്‍റെ പരിശീലകരായി ഗാരി ക്രിസ്റ്റണും നെഹ്റയും

single-img
2 January 2018

ബംഗളൂരു: ഇന്ത്യയുടെ മുൻ പരിശീലകൻ ഗാരി ക്രിസ്റ്റണും ഇന്ത്യൻ മുൻ പേസർ ആശിഷ് നെഹ്റയും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ പരിശീലകരാകും. ഗാരി ക്രിസ്റ്റണെ ബാറ്റിംഗ് പരിശീലകനായും നെഹ്റയെ ബൗളിംഗ് പരിശീലകനായുമാണ് നിയമിച്ചിരിക്കുന്നത്. ഇരുവരും ടീമിന്‍റെ മെന്‍റർമാരായും വരുന്ന സീസണിൽ പ്രവർത്തിക്കും.

ന്യൂസിലൻഡ് മുൻ സ്പിന്നർ ഡാനിയേൽ വെട്ടോറിയാണ് ബംഗളൂരുവിന്‍റെ ഹെഡ് കോച്ച്. നെഹ്റയും ക്രിസ്റ്റണും ടീമിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നും ഇരുവരെയും സ്വാഗതം ചെയ്യുന്നുവെന്നും വെട്ടോറി പറഞ്ഞു.