ആർ എസ് എസ് ശാഖകൾ കലാപത്തിന്റെ ഉറവിടങ്ങളെന്ന് കോടിയേരി ബാലകൃഷ്ണൻ

single-img
1 January 2018

ആർഎസ്എസ്സിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍ എസ് എസ് ശാഖകളാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവല്ലയിൽ വെച്ചുനടന്ന സി പി എമ്മിന്റെ  പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ ആർ എസ് എസിനെതിരെ ആഞ്ഞടിച്ചത്.

ആര്‍ എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയാല്‍ പോലീസ് സ്റ്റേഷന്‍ ബോംബ് എറിഞ്ഞു തകര്‍ക്കുന്നു. ഇത് കേരളത്തില്‍ അരാജകത്വവും കലാപവുമുണ്ടാക്കാനാണ്. ഇത്തരം നീക്കം നടത്തുന്നവർക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണം. ഈ പോരാട്ടം ഏറ്റെടുക്കാൻ കേരളം തയാറെടുക്കണമെന്നും കോടിയേരി പറഞ്ഞു.

ആർഎസ്എസിനെ നേരിടാൻ പ്രവർത്തർ തയ്യാറായിരിക്കണമെന്നും സിപിഎം പ്രവർത്തകർ കായികക്ഷമത കൈവരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വർഗീയത വളർത്തി കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ സിപിഎം മുൻപന്തിയിൽ ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.