ആധുനിക ഇന്ത്യ പാശ്ചാത്യരുടെ പുറകേ; പൌരാണിക വിജ്ഞാനത്തെ അവഗണിക്കുന്നു: ദലൈലാമ

single-img
1 January 2018

ഇന്ത്യാക്കാർ പൌരാണിക വിജ്ഞാനത്തെ അവഗണിച്ച് പാശ്ചാത്യ സംസ്കാരത്തിനു പുറകേ പോകുന്നതിൽ പരിതപിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. പൌരാണിക വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റേയും പ്രാധാന്യം ഇന്ത്യാക്കാർ മനസ്സിലാക്കുന്നില്ലെന്നും ദലൈലാമ പറഞ്ഞു. വാരണാസിയിലെ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ദലൈലാമ.

ആധുനിക വിദ്യാഭ്യാസവും ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം തങ്ങളുടെ പൌരാണിക വിജ്ഞാനവുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന ഭൂമിയിലെ ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും ദലൈലാമ പറഞ്ഞു.

“പണ്ട് ഇന്ത്യാക്കാർ ഗുരുവര്യന്മാരായിരുന്നു. ഇപ്പോഴവർ ശിഷ്യന്മാരായിരിക്കുന്നു. പാശ്ചാത്യർ ആണു ഇപ്പോൾ അവരുടെ ഗുരുവര്യന്മാർ. പൌരാണിക വിജ്ഞാനത്തെ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണം.” ലാമ പറഞ്ഞു.