യുവത്വത്തിന്റെ ഊർജ്ജം: തലസ്ഥാനനഗരിയ്ക്ക് പുത്തൻ വികസനപദ്ധതികളുമായി മേയർ വികെ പ്രശാന്ത്

single-img
31 December 2017


2017 എന്ന വർഷം  തലസ്ഥാനനഗരിയുടെ മേയർ വി കെ പ്രശാന്തിനു  ചില മോശം ഓർമ്മകൾ സമ്മാനിച്ചെങ്കിലും ഭരണനേട്ടങ്ങളുടെ കാര്യത്തിൽ അഭിമാനിക്കാനിക്കാവുന്ന കാലയളവായിരുന്നു. തിരുവനന്തപുരം നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ അദ്ദേഹം യുവത്വത്തിന്റെ ഊർജ്ജമുപയോഗിച്ച് നഗരത്തിനു നൽകിയത് വികസനനേട്ടങ്ങളുടെ ഭരണകാലമാണു.

ഇക്കഴിഞ്ഞ നവംബർ 19-നാണു മേയർ വി കെ പ്രശാന്തിനെ ബിജെപി കൌൺസിലർമാർ ചേർന്ന് കോർപ്പറേഷൻ ഓഫീസിൽ വെച്ച് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മേയറുടെ ആരോഗ്യനില പൂർവ്വസ്ഥിതിയിലാകാൻ ഒരുമാസത്തിലേറെ സമയമെടുത്തു. 

എംപിമാരും എംഎൽഎമാരും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതു താൽക്കാലികമായി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടു മേയർ കത്തയച്ചിരുന്നു. ഇതു പിൻവലിക്കണമെന്നാവശ്യപ്പെട്ടു ബിജെപി കൌൺസിലറും പ്രതിപക്ഷ പാർട്ടി നേതാവുമായ ഗിരികുമാർ പ്രമേയം നൽകിയിരുന്നു. ഇതു നിയമവിരുദ്ധമാണെന്നും മേയർ അയച്ച കത്ത് പിൻവലിക്കണമെന്ന് കൗൺസിലർക്ക് ആവശ്യപ്പെടാൻ സാധിക്കില്ലെന്നും മേയർ റൂളിങ് നൽകിയതിനു പിന്നാലെയായിരുന്നു ആക്രമണം.

ഗിരികുമാറിന്റെ നേതൃത്വത്തിൽ ബിജെപി കൌൺസിലർമാർ നടത്തിയ കയ്യേറ്റത്തിൽ പരിക്കേറ്റു നിലത്തുവീണ മേയറെ മറ്റ് എൽഡിഎഫ് കൗൺസിലർമാർ ചേർന്നായിരുന്നു രക്ഷിച്ചത്. എൽഡിഎഫ് കൗൺസിലർമാരായ റസിയാ ബീഗം, സിന്ധു, മേയറുടെ സുരക്ഷാ ജീവനക്കാരൻ മോഹൻ, പിഎ ജിൻരാജ്, എന്നിവർക്കും പരുക്കേറ്റിരുന്നു.

ആക്രമണത്തിൽ കാലിനും നെഞ്ചിനും പരുക്കേറ്റ മേയറെ മെഡിക്കൽ കോളജ് ആശുപത്രിയിലെ  ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലായിരുന്നു പ്രവേശിപ്പിച്ചത്. തലയ്ക്ക് പരുക്കേറ്റ മേയര്‍ക്ക് ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ ക്ഷതമേറ്റിരുന്നു. സന്ധിക്ക് പരുക്കേറ്റതിനാല്‍ കാലില്‍ പ്ലാസ്റ്ററും കഴുത്തില്‍ കോളറുമിട്ടിരുന്നു. 

എന്നാൽ ഈ ആക്രമണങ്ങളൊന്നും തന്റെ ഭരണപരമായ ദൌത്യത്തിൽ നിന്നും തന്നെ പിന്നോട്ടുവലിക്കില്ല എന്ന നിലപാടിലാണു മേയർ. വി കെ പ്രശാന്തിന്റെ അദ്ധ്യക്ഷതയിലുള്ള ഭരണസമിതി രണ്ടാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ നടപ്പാക്കപ്പെടുന്ന പുതുമയുള്ള പദ്ധതികൾ നിരവധിയാണു.

നഗരസഭയിലെ രജിസ്ട്രേഷൻ അടക്കമുള്ള കാര്യങ്ങൾ ഡിജിറ്റൽവൽക്കരിക്കുന്നതുവഴി പൊതുജനങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിനായി ജനന – മരണ – വിവാഹ ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്തുന്നതിനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുമുള്ള സൗകര്യം ഏർപ്പെടുത്തുവാൻ നഗരസഭ തീരുമാനിച്ചതാണു അതിലെ ഒരു പ്രധാന കാര്യം. കല്യാണമണ്ഡപങ്ങളിൽ രജിസ്ട്രേഷനു ഓൺലൈൻ കിയോസ്കുകൾ സ്ഥാപിക്കുവാനും പദ്ധതി തയ്യാറായിട്ടുണ്ട്.നഗരസഭ ഈ വർഷം പ്രഖ്യാപിച്ചതും പൂർത്തിയാക്കിയതുമായ മറ്റു വികസനപദ്ധതികൾ താഴെപ്പറയുന്നവയാണു:

തെരുവോര കച്ചവടക്കാർക്ക് ഐഡികാർഡ് വിതരണവും വെൻഡിങ്ങ്സോണും.

വിവിധപദ്ധതികളിലൂടെ പുനരുദ്ധരിച്ച പേട്ടവാർഡിലെ റോഡുകളുടെ ഉത്ഘാടനം.

അമൃത് പദ്ധതിപ്രകാരം 66.32 കോടിരൂപ ചിലവിൽ പൂർത്തിയാക്കിയ 5 പദ്ധതികളുടെ ഉദ്ഘാടനം.

വിട്നിർമ്മാണം ആരംഭിച്ച രണ്ടായിരത്തോളം പിഎംഎവൈ ഗുണഭോക്താക്കൾക്ക് ഒന്നാം ഗഡുവിതരണം.

കരിമഠം കോളനിയിൽ ബിഎസ് യുപി പദ്ധതിപ്രകാരം പൂർത്തിയാക്കിയ 180വീടുകളുടെ താക്കോൽ വിതരണം.

ലൈഫ്പദ്ധതിപ്രകാരം കരിമഠം ഭവനസമുച്ചയം നാലാംഘട്ടം ശിലാസ്ഥാപനം.

മതിപുറം ഫ്ളാറ്റ് സമുച്ചയത്തിൽ 300 വീടുകളുടെ താക്കോൽവിതരണം.

എല്ലാ സോണൽ ഓഫീസുകളിലും ഫയൽ തീർപ്പാക്കാൻ അദാലത്ത്.

അക്കാമചെറിയാൻ പാർക്ക്- ആയുർവേദ കോളേജ് ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ്- പാങ്ങോട് മത്സ്യമാർക്കറ്റ് ഉദ്ഘാടനം.

ജൈവ ഹസ്തം പദ്ധതിയിലൂടെ ഒന്നരലക്ഷം പേർക്ക് ടെറസിൽ പച്ചകൃഷി നടത്തുന്നതിന് ആനുകൂല്യം,പ്ളാസ്റ്റിക് ബദൽ ഉൽപന്നം പ്രോത്സാഹിപ്പിക്കുന്നതിന് ജനകീയാസൂത്രണ പദ്ധതിപ്രകാരമുള്ള തുണിബാഗ് നിർമ്മാണയൂണിറ്റ് ഉദ്ഘാടനം.

പുനരുപയോഗത്തിന് കഴിയാത്ത അജൈവമാലിന്യങ്ങൾ കൈമാറുന്നതിന് എ.സി.സി സിമന്റ്സ് കമ്പിനിയുമായി ധാരണപത്രം ഒപ്പിടും.

ജനകീയാസൂത്രണപദ്ധതി പ്രകാരം കുറ്റിക്കുരുമുളക്-മുരിങ്ങ-കറിവേപ്പില എന്നിവയുടെ തൈകളും അഗസ്തി ചീരവിത്ത് എന്നിവ ഒന്നരലക്ഷംപേർക്ക് വിതരണം ചെയ്യും.

സ്മാർട്ട്സിറ്റി പദ്ധതി ലോഞ്ചിങ്ങ് നിർമ്മാണ പ്രവർത്തനങ്ങൾആരംഭിക്കും.

ജനകീയാസൂത്രണപദ്ധതിപ്രകാരം കോട്ടൺഹിൽ, വിമെൻസ് ക്ളോജ്ബേ,ക്കറി ജംഗ്ഷൻ എന്നിവ ഉൾപ്പെടുന്നപ്രദേശത്ത് സ്ത്രീസുരക്ഷ ഉൾപ്പടെയുള്ള സ്ത്രീസൗഹൃദ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കും.

കിഴക്കേക്കോട്ട, പട്ടം, കോട്ടൺഹിൽ എന്നിവിടങ്ങളിൽ ആകാശപാത സ്ഥാപിക്കും.

25000 എൽ.ഇ.ഡി തെരുവ് വിളക്കുകൾസ്ഥാപിക്കും.

നഗരത്തിൽ റോഡപകടങ്ങൾ ഉണ്ടാകുമ്പോൾ മുന്നറിയിപ്പ്നൽകുന്നതിന് റെഡ് ബട്ടൺ അലാറം സിസ്റ്റം.

ഫ്ളാറ്റുകളുടെ സുരക്ഷ ഉറപ്പാക്കാൻ ക്യാമറ സർവൈലൻസ് സ്ഥാപിക്കും.

കവടിയാർ പാർക്ക് ഉദ്ഘാടനം, കഴക്കൂട്ടത്തേയും കാഞ്ഞിരപാറയിലേയും ശ്മശാനങ്ങളുടെ ശിലാസ്ഥാപനം, മെഡിക്കൽകോളേജ് വിശ്രമമന്ദിരം ശിലയിടൽ, മെയിൽ ഓഫീസ് ശിലയിടൽ.

അമൃത് പദ്ധതിപ്രകാരം തമ്പാനൂരിലും.നഗരസഭ അങ്കണത്തിലും മൾട്ടിലെവൽ പാർക്കിംഗ്, നഗരത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് എമർജൻസി റെസ്പോൺസ് ടിം സജ്ജമാക്കും